aparna|
Last Modified വ്യാഴം, 15 ഫെബ്രുവരി 2018 (10:04 IST)
ദക്ഷണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണർമാരുടെ ബാറ്റിൽ നിന്നും പിറന്ന റൺസ് ലക്ഷ്യം കുറിച്ചത് റെക്കോർഡ്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ കോഹ്‌ലിപ്പട ചരിത്രം കുറിച്ചപ്പോൾ വിമർശകരുടെ വായടഞ്ഞു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യയുടെ ഹിറ്റ്മാൻ
രോഹിത് ശർമ റെക്കോർഡുകൾ സൃഷ്ടിച്ചു.
പോര്‍ട്ട് എലിസബത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് രോഹിത്ത് ശര്‍മ്മ സ്വന്തമാക്കിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ റെക്കോഡാണ് രോഹിത്ത് ശര്‍മ്മ സ്വന്തം പേരില്‍ കുറിച്ചത്. പോര്‍ട്ട് എലിസബത്തില്‍ സെഞ്ച്വറി നേടിയ ഏക താരവും രോഹിത്താണ്.
സെഞ്ച്വറി അടിച്ചെങ്കിലും അതിന്റെ സന്തോഷമൊന്നും രോഹിതിന്റെ മുഖത്തുണ്ടായില്ല. എന്താണ് കാരണമെന്ന് അറിയാൻ ക്രിക്കറ്റ് പ്രേമികൾ അന്വേഷണവും തുടങ്ങി. അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍. താന്‍കൂടി ഉള്‍പ്പെട്ട റണ്‍ഔട്ടിലെ നായകന്‍ കോഹ്ലിയും രഹാനെയും പുറത്തായതുകൊണ്ടാണ് സെഞ്ച്വറി ആഘോഷിക്കാത്തത് എന്നാണ് രോഹിത് പറയുന്നത്.
രോഹിതും കോഹ്‌ലിയും തമ്മില്‍ കൂട്ടുകെട്ടുണ്ടാക്കി കളിച്ചു വരുന്നതിനിടയിലായിരുന്നു കോഹ്ലി ഔട്ട് ആകുന്നത്. രഹാനെ കളിച്ച പന്തില്‍ റണ്ണിനായി ഓടിയെങ്കിലും രോഹിത് ഓടാഞ്ഞത് രഹാനയുടെ റണ്‍ഔട്ടില്‍ കലാശിക്കുകയായിരുന്നു. അതുകൊണ്ടാണ് താന്‍ സെഞ്ച്വറി ആഘോഷത്തില്‍ നിന്നും മാറിനിന്നത് എന്ന് രോഹിത് വ്യക്തമാക്കി.