രോഹിത് റണ്ണൌട്ടാക്കിയതിതിന്റെ ദേഷ്യം കോഹ്‌ലി തീര്‍ത്തത് ഇങ്ങനെ; ഡ്രസിംഗ് റൂമിലെ ദൃശ്യങ്ങള്‍ ക്യാമറകള്‍ ഒപ്പിയെടുത്തു

പോര്‍ട്ട് എലിസബത്ത്, ബുധന്‍, 14 ഫെബ്രുവരി 2018 (12:06 IST)

 virat kohli , team india , Rohith sharma , kohli , kohli runout , India south africa 5th odi , വിരാട് കോഹ്‌ലി , ദക്ഷിണാഫ്രിക്ക , മോര്‍ണി മോക്കല്‍ , ഇന്ത്യന്‍ ക്രിക്കറ്റ് , രോഹിത് ശര്‍മ്മ , ഡുമിനി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ രോക്ഷപ്രകടനം ഡ്രസിംഗ് റൂമിലും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ രോഹിത് ശര്‍മ്മയുമായുണ്ടായ ആശയ കുഴപ്പത്തില്‍ റണ്‍ ഔട്ട് ആയതിന്റെ ദേഷ്യത്തില്‍ ഡ്രസിംഗ് റൂമില്‍ മടങ്ങിയെത്തിയ കോഹ്‌ലി പാഡ് വലിച്ചെറിഞ്ഞാണ് കലിപ്പ് പ്രകടിപ്പിച്ചത്.

കോഹ്‌ലിയുടെ ഡ്രസിംഗ് റൂമിലെ പെരുമാറ്റം ക്യാമറകള്‍ ഒപ്പിയെടുക്കുകയായിരുന്നു.

മോര്‍ണി മോക്കല്‍ എറിഞ്ഞ മത്സരത്തിന്റെ 26മത് ഓവറിലായിരുന്നു മികച്ച ഫോമില്‍ നിന്ന കോഹ്‌ലി റണ്ണൌട്ടായത്. പന്ത് പോയിന്റിലേക്ക് തട്ടിയിട്ട് സിംഗിളിന് രോഹിത് ശ്രമിച്ചപ്പോള്‍ കോഹ്‌ലി ക്രീസ് വിട്ടിറങ്ങി. എന്നാല്‍, അപകടം മണത്ത രോഹിത് ക്രീസിലേക്ക് തിരികെ കയറി. ഇതോടെ തിരിച്ച് ക്രീസിലേക്ക് കയറാന്‍ കോഹ്‌ലി ശ്രമിച്ചെങ്കിലും പന്ത് പിടിച്ചെടുത്ത ഡുമിനി അനായാസ ത്രോയിലൂടെ ക്യാപ്‌റ്റന്റെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.

54 പന്തില്‍ 36 റണ്‍സുമായി കൂടാരം കയറിയ കോഹ്‌ലി ഡ്രസിംഗ് റൂമിലെത്തി പാഡ് ഊരിയെടുത്ത ശേഷം  വലിച്ചെറിയുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യ 73 റണ്‍സിനാണ് ജയം സ്വന്തമാക്കിയത്. രോഹിത് ശര്‍മ്മയുടെ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ 201 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ചരിത്രം കുറിച്ച് ഇന്ത്യ; ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ പരമ്പര വിജയം

ദക്ഷിണാഫ്രിക്കയിൽ ചരിത്രം കുറിച്ച് ഇന്ത്യ. 73 റൺസിനാണ് ഇന്ത്യയുടെ ജയം. അഞ്ചാം ഏകദിനത്തിൽ ...

news

‘ഇന്ന് നമ്മള്‍ പരാജയപ്പെട്ടാല്‍ അതിനു കാരണം ഈ ദക്ഷിണാഫ്രിക്കന്‍ താരമാകും’; മുന്നറിയിപ്പുമായി ഗാംഗുലി

നിര്‍ണായക അഞ്ചാം ഏകദിനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ...

news

അഞ്ചാം ഏകദിനം കളിക്കാതെയും ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയേക്കും; ദക്ഷിണാഫ്രിക്കയ്‌ക്ക് തിരിച്ചടി

ആറ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 3-1ന് ഇന്ത്യ മുന്നിലാണ്. നാലം ഏകദിനത്തില്‍ മഴ കളിച്ചതോടെ ...

news

പരമ്പരയ്‌ക്കായി ഇന്ത്യ ഇനിയും കാത്തിരിക്കണം; ദ​ക്ഷി​ണാ​ഫ്രി​ക്കയ്‌ക്ക് അഞ്ചുവി​ക്ക​റ്റി​ന് ജ​യം

ഇ​ന്ത്യ​ക്കെ​തി​രായ നാ​ലാം ഏ​ക​ദി​ന​ത്തിൽ ദ​ക്ഷി​ണാ​ഫ്രി​ക്കയ്‌ക്ക് അഞ്ചുവി​ക്ക​റ്റി​ന് ...

Widgets Magazine