ചരിത്രം കുറിച്ച് ഇന്ത്യ; ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ പരമ്പര വിജയം

ബുധന്‍, 14 ഫെബ്രുവരി 2018 (08:18 IST)

ദക്ഷിണാഫ്രിക്കയിൽ ചരിത്രം കുറിച്ച് ഇന്ത്യ. 73 റൺസിനാണ് ഇന്ത്യയുടെ ജയം. അഞ്ചാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയ ഇന്ത്യ, ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യമായി ഏകദിന പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. 
 
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 274 റൺസെടുത്തു. ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോർ നേടിയത്. 126 ബോളുകളില്‍ നിന്ന് 115 റണ്‍ ആണ് രോഹിത് ശർമ അടിച്ചു കൂട്ടിയത്. അവസാന 7 ഓവറുകളില്‍ നിന്നായി ഇന്ത്യ നേടിയത് 38 റണ്‍സ് മാത്രമാണ്.
 
ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 42.2 ഓവറിൽ 201 റൺസിൽ അവസാനിച്ചു. ഇതോടെ അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യയ്ക്ക് 4–1ന്റെ ലീഡായി. പരമ്പര ജയത്തോടെ ഏകദിനത്തിലെ ഒന്നാം റാങ്കും ഇന്ത്യയ്ക്കു സ്വന്തമായിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

‘ഇന്ന് നമ്മള്‍ പരാജയപ്പെട്ടാല്‍ അതിനു കാരണം ഈ ദക്ഷിണാഫ്രിക്കന്‍ താരമാകും’; മുന്നറിയിപ്പുമായി ഗാംഗുലി

നിര്‍ണായക അഞ്ചാം ഏകദിനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ...

news

അഞ്ചാം ഏകദിനം കളിക്കാതെയും ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയേക്കും; ദക്ഷിണാഫ്രിക്കയ്‌ക്ക് തിരിച്ചടി

ആറ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 3-1ന് ഇന്ത്യ മുന്നിലാണ്. നാലം ഏകദിനത്തില്‍ മഴ കളിച്ചതോടെ ...

news

പരമ്പരയ്‌ക്കായി ഇന്ത്യ ഇനിയും കാത്തിരിക്കണം; ദ​ക്ഷി​ണാ​ഫ്രി​ക്കയ്‌ക്ക് അഞ്ചുവി​ക്ക​റ്റി​ന് ജ​യം

ഇ​ന്ത്യ​ക്കെ​തി​രായ നാ​ലാം ഏ​ക​ദി​ന​ത്തിൽ ദ​ക്ഷി​ണാ​ഫ്രി​ക്കയ്‌ക്ക് അഞ്ചുവി​ക്ക​റ്റി​ന് ...

news

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യയെ ഒഴിവാക്കാന്‍ ഐസിസി - താല്‍പ്പര്യം പ്രകടിപ്പിച്ച് മറ്റൊരു രാജ്യം രംഗത്ത്

കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 2021 ചാമ്പ്യന്‍സ് ...

Widgets Magazine