ആഷസ്: അഞ്ചാം ടെസ്റ്റിലും അദ്ഭുതങ്ങളില്ല, ഇംഗ്ലണ്ടിന് ഇന്നിംഗ്സ് തോൽവി - ഓസീസിന് പരമ്പര

തിങ്കള്‍, 8 ജനുവരി 2018 (10:27 IST)

ashes , cricket , australia , england , test , steve smith , series , ആഷസ് , ക്രിക്കറ്റ് , ഓസ്ട്രേലിയ , ഇംഗ്ലണ്ട് , സ്റ്റീവ് സ്മിത്ത് , ടെസ്റ്റ് , പരമ്പര

ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇംഗ്ലണ്ടിന് കൂറ്റന്‍ തോല്‍‌വി. ഇന്നിംഗ്സിനും 123 റണ്‍സിനുമാണ് ഓസീസ് ഇംഗ്ലണ്ടിനെ ചാരമാക്കിയത്. ഈ ജയത്തോടെ ഓസീസ് 4-0ത്തിന് സ്വന്തമാക്കുകയും ചെയ്തു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സിലെ 303 റണ്‍സിന്‍റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് കടവുമായിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 180 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. സ്കോർ: ഇംഗ്ലണ്ട് – 346, 180. – 649/7 ഡിക്ലയേർഡ്.
 
ഓസീസ് താരങ്ങളായ പാറ്റ് കുമ്മിൻസ് കളിയിലെ താരമായും നായകന്‍ സ്റ്റീവ് സ്മിത്ത് പരമ്പരയിലെ കേമനായും തിരഞ്ഞെടുക്കപ്പെട്ടു. നാലാം ദിനം കളി നിർത്തുമ്പോൾ 42 റണ്‍സുമായി ക്യാപ്റ്റൻ ജോ റൂട്ടും 17 റണ്‍സുമായി ജോണി ബെയർ സ്റ്റോയുമായിരുന്നു ക്രീസില്‍. അവസാന ദിനം ജോ റൂട്ട് (58) അർധസെഞ്ചുറി നേടിയെങ്കിലും നിർജലീകരണത്തെ തുടർന്ന് മത്സരത്തിൽനിന്നും പിൻമാറിയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. 38 റണ്‍സെടുത്ത് ബെയർ സ്റ്റോയും പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സ് തോൽവി ഉറപ്പിച്ചു. 
 
പിന്നീട് ക്രീസിലെത്തിയ മോയിൻ അലിയും (13) ടോം കുറൻ (23) എന്നിവർ ചെറുത്തുനില്‍ക്കാനുള്ള ശ്രമം ന്നടത്തിയെങ്കിലും ഫലം കണ്ടില്ല. ഓസീസിനുവേണ്ടി പാറ്റ് കമ്മിൻസ് നാല് വിക്കറ്റും നഥാൻ ലിയോണ്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. ഒന്നാം ഇന്നിംഗ്സിൽ 649 റണ്‍സാണ് ഓസ്ട്രേലിയ അടിച്ചുകൂട്ടിയിരുന്നത്. ഉസ്മാൻ ഖവാജ(171), ഷോണ്‍ മാർഷ്(156), മിച്ചൽ മാർഷ്(101) എന്നിവരുടെ സെഞ്ചുറിയുടെ കരുത്തിലാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ നിലംപരിശാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

പാണ്ഡ്യയുടെ ഒ‌റ്റയാൾ പട്ടാളം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ ...

news

ടീം ഇന്ത്യയിലേക്കുള്ള വഴി തുറക്കുമോ ? അഗ്നി പരീക്ഷയെ നേരിടാനൊരുങ്ങി യുവിയും റെയ്‌നയും കൂടെ ഭാജിയും

ഐപിഎല്ലിന് മുന്നോടിയായി നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ...

news

ബൗളര്‍മാര്‍ കളം അടക്കി വാഴുന്നു; ദക്ഷിണാഫ്രിക്കയ്ക്ക് പിന്നാലെ കോഹ്‌ലിപ്പടയ്ക്കും ബാറ്റിംഗ് തകര്‍ച്ച

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ബൗളര്‍മാര്‍ കളം വാഴുന്നു. മത്സരത്തിന്റെ ആദ്യ ...

news

ദക്ഷിണാഫ്രിക്കയെ 286ന് വീഴ്ത്തി ഇന്ത്യന്‍ പേസ് പട

ദക്ഷിണാഫ്രിക്കയെ വരിഞ്ഞുകെട്ടി ഇന്ത്യന്‍ ടീം. ആദ്യക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ...

Widgets Magazine