അമീറിനോട് അറിയാതെ പറഞ്ഞുപോയി; അനുഷ്‌കയെ കോഹ്‌ലി വിളിക്കുന്നത് ഇങ്ങനെയാണ്

മുംബൈ, വെള്ളി, 13 ഒക്‌ടോബര്‍ 2017 (16:29 IST)

 Virat kohli , Anushka , team india , ഇന്ത്യന്‍ ക്രിക്കറ്റ് , അനുഷ്‌ക ശര്‍മ്മ , പ്രണയം , ആമിര്‍ഖാന്‍ , ധോണി , ചീക്കു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള പ്രണയം ആരാധകര്‍ക്കിടെയില്‍ ചര്‍ച്ചാവിഷയമാണ്. ഇരുവരും പിരിഞ്ഞുവെന്നും പിന്നീട് ബന്ധം തുടര്‍ന്നെന്നുമുള്ള വാര്‍ത്തകള്‍ കായിക- സിനിമാ പ്രേമികള്‍ക്കിടെയില്‍ ആഘോഷമായിരുന്നു.

ബോളിവുഡ് ഹീറോ ആമിര്‍ഖാന്‍ അവതാരകനായെത്തിയ ചാനല്‍ പരിപാടിയില്‍ അനുഷ്‌കയെ വിളിക്കുന്ന ഓമനപ്പേര് കോഹ്‌ലി പരസ്യപ്പെടുത്തിയതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 'നുഷ്‌കി വളരെ ആത്മാര്‍ത്ഥതയുള്ള വ്യക്തിയാണെന്ന് വിരാട് പറഞ്ഞപ്പോഴാണ് അനുഷ്‌കയുടെ ചെല്ലപ്പേര് പരസ്യമായത്.

കഴിഞ്ഞ ദിവസം ചിത്രീകരിച്ച പരിപാടി സംപ്രേഷണം ചെയ്യുന്നത് പതിനഞ്ചാം തിയതിയായാണ്.

നേരത്തെ, സഹതാരങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രം അറിയാമായിരുന്ന കോഹ്‌ലിയുടെ ചെല്ലപ്പേര് ധോണി പരസ്യമാക്കിയിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരത്തിനിടെ ‘ചീക്കു’ എന്നും ധോണി വിളിച്ചത് സ്‌റ്റമ്പില്‍  ഘടിപ്പിച്ചിരുന്ന മൈക്ക് ഒപ്പിയെടുക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യന്‍ ക്രിക്കറ്റ് അനുഷ്‌ക ശര്‍മ്മ പ്രണയം ആമിര്‍ഖാന്‍ ധോണി ചീക്കു Anushka Virat Kohli Team India

ക്രിക്കറ്റ്‌

news

മൂന്നാം ട്വന്റി-20: പരമ്പര നേടാനിറങ്ങുന്ന ടീം ഇന്ത്യക്ക് തിരിച്ചടിയായി അശുഭവാര്‍ത്ത !

ഓസീസിനെതിരെ നടക്കുന്ന മൂന്നാം ട്വന്റി-20 മത്സരം ജയിച്ച് ഏകദിന പരമ്പരയ്ക്കു പിന്നാലെ ...

news

‘അടുത്തലക്ഷ്യം നിന്റെ തല’; ഓസ്‌ട്രേലിയന്‍ താരത്തിനുനേരെ കൊലവിളി

ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20 മൽസരത്തിനുശേഷം ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഹോട്ടലിലേക്ക് ...

news

‘കോഹ്‌ലിയോട് ഞാന്‍ സംസാരിച്ചു, ഭുവനേശും ബുംറയും കൊള്ളം’; നെഹ്‌റ വിരമിക്കല്‍ പ്രഖ്യാപിച്ചു

ഹോം ഗ്രൗണ്ടില്‍ അവസാനമത്സരം കളിക്കുക എന്നത് വലിയ കാര്യമാണ്. ഓസ്‌ട്രേലിയക്കെതിരായ ...

news

‘ഇത് തികച്ചും അപമാനകരം’; ഓസീസ് ക്രിക്കറ്റ് ടീമിന് പിന്തുണയുമായി മിതാലി രാജ്

ഓസീസ് ക്രിക്കറ്റ് ടീം ബസിന് നേരെയുണ്ടായ അക്രമണം അപമാനകരമായ സംഭവമെന്ന് ഇന്ത്യന്‍ വനിതാ ...