ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി-20ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഓസീസ് ടീമിന് വന്‍ തിരിച്ചടി

റാഞ്ചി, ശനി, 7 ഒക്‌ടോബര്‍ 2017 (17:35 IST)

 Steve Smith , Twenty20s , Australian cricket , india Austrlia match , സ്‌റ്റീവ് സ്‌മിത്ത് , ട്വന്റി-20 , ഇന്ത്യ ഓസ്‌ട്രേലിയ മത്സരം , വിരാട് കോഹ്‌ലി , ഇന്ത്യന്‍ ടീം

ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്‌ടപ്പെട്ടതിന്റെ മാനക്കേട് മാറ്റാനായി ട്വന്റി-20ക്ക് തയ്യാറെടുക്കുന്ന ഓസ്‌ട്രേലിയന്‍ ടീമിന് മറ്റൊരു തിരിച്ചടി. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ പരുക്കാണ് ഓസീസ് ടീമിന് തിരിച്ചടിയായത്.

സ്‌മിത്ത് പിന്മാറിയതോടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തിലാകും ഓസീസ് ടീം ഇന്ന് ഇന്ത്യക്കെതിരെ ഇറങ്ങുക. ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന് പകരമായി മാര്‍ക്കസ് സ്റ്റോണിസ് കളത്തിലിറങ്ങും. രാത്രി ഏഴ് മണിക്ക് റാഞ്ചിയിലെ ജെസിഎ സ്റ്റേഡിയത്തിലാണ് ആദ്യ ട്വന്റി-20.

അതേസമയം, റാഞ്ചിയില്‍ മഴയ്‌ക്കുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലിറങ്ങുന്ന വിരാട് കോഹ്‌ലിയും സംഘവും പരമ്പരയും സ്വന്തമാക്കാനുറച്ചാണ് പാഡ് കെട്ടുന്നത്. എന്നാല്‍ ട്വന്റി-20 പരമ്പരയെങ്കിലും ജയിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള നീക്കത്തിലാണ് ഓസീസ് ടീം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സ്‌റ്റീവ് സ്‌മിത്ത് ഇന്ത്യ ഓസ്‌ട്രേലിയ മത്സരം വിരാട് കോഹ്‌ലി ഇന്ത്യന്‍ ടീം ട്വന്റി-20 Australian Cricket Steve Smith Twenty20s India Austrlia Match

ക്രിക്കറ്റ്‌

news

ഇവിടെയല്ല, അവിടെവച്ച് അവരെ പരാജയപ്പെടുത്തണം; കോഹ്‌ലിക്ക് മുന്നറിയിപ്പുമായി ഗാംഗുലി

ഇന്ത്യന്‍ ടീം കണ്ട എക്കാലത്തെയും മികച്ച ക്യാപ്‌റ്റനാകാന്‍ കോഹ്‌ലിക്ക് സാധിക്കുമെങ്കിലും ...

news

ധോണിയുടെ കൂട്ടുകാരന്‍ ചില്ലറക്കാരനല്ല; ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ഭാര്യ സാക്ഷി

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഒരു വാഹന പ്രേമിയാണെന്ന കാര്യം എല്ലാവര്‍ക്കും ...

news

ധോണിയാണ് ചതിച്ചത്, അല്ലെങ്കില്‍ ഇക്കാര്യം കൂടുതല്‍ പേര്‍ അറിയില്ലായിരുന്നു’: വെളിപ്പെടുത്തലുമായി കോഹ്‌ലി

കാമുകി അനുഷ്‌ക ശര്‍മയുമായി നല്ല ബന്ധമാണുള്ളത്. വൈകിയെത്തുന്ന സ്വഭാവമാണ് അനുഷ്‌കയുടേത്. ...

news

സച്ചിനോളം വരുമോ നെഹ്‌റ ?; വിവാദങ്ങള്‍ക്ക് മറുപടിയുമായി സെവാഗ് രംഗത്ത്

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയ്‌ക്കുള്ള ടീമില്‍ 38 കാരനായ പേസര്‍ ആശിഷ് നെഹ്‌റയെ ...