‘ഈ തോൽ‌വി ഞങ്ങൾ അർഹിച്ചിരുന്നു’ - കുറ്റസമ്മതം നടത്തി കോഹ്ലി

അപർണ| Last Modified തിങ്കള്‍, 13 ഓഗസ്റ്റ് 2018 (11:57 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അഭിമാനിക്കാൻ തക്കതായ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ഈ തോൽ‌വി ഇന്ത്യ അർഹിച്ചിരുന്നുവെന്നും നായകൻ വിരാട് കോഹ്‌ലി. മത്സരത്തിലുടനീളം ഇംഗ്ലണ്ട് തങ്ങളെ നിഷ്പ്രഭരാക്കിയെന്നും കോലി കൂട്ടിച്ചേര്‍ത്തു.

ജെയിംസ് ആന്‍ഡേഴ്‌സനും സ്റ്റിയുവര്‍ട്ട് ബ്രോഡും ചേര്‍ന്ന് എട്ടുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇന്നിങ്‌സിനും 159 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇതോടെ പരമ്പരയിൽ 2-0ത്തിന് ഇംഗ്ലണ്ട് മുന്നിലെത്തി.

''ഞങ്ങള്‍ കളിച്ച രീതിയില്‍ അഭിമാനിക്കത്തക്കതായി ഒന്നും ഇല്ലായിരുന്നു. കഴിഞ്ഞ അഞ്ചു ടെസ്റ്റുകളില്‍ ഇതാദ്യമായാണ് ഞങ്ങള്‍ ഇത്തരത്തില്‍ നിഷ്പ്രഭരായി പോകുന്നത്. ഈ തോൽ‌വി ഞങ്ങൾ അർഹിച്ചിരുന്നു’ എന്നാണ് കളിക്ക് ശേഷം കോഹ്ലി പറഞ്ഞത്.

നേരത്തേ ഉപനായകൻ അജയ്ക്യ രഹാനയും കുറ്റസമ്മതം നടത്തി രംഗത്തെത്തിയിരുന്നു. കളിയിൽ തെറ്റ് പറ്റിപ്പോയെന്നായിരുന്നു രഹാന പറഞ്ഞത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇത്രയേറെ വെല്ലുവിളി നേരിടേണ്ടി വരുന്ന സാഹചര്യങ്ങള്‍ കുറവാണെന്നും രഹാന പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :