എത്ര കിട്ടിയാലും കോഹ്‌ലി പഠിക്കില്ല; ലോക തോല്‍‌വിയായിട്ടും ഈ താരം വീണ്ടും ടീമില്‍ - പ്ലേയിംഗ് ഇലവന്‍ വിവരങ്ങള്‍ ചോര്‍ന്നു

ലണ്ടന്‍, വെള്ളി, 10 ഓഗസ്റ്റ് 2018 (13:06 IST)

ജയിക്കാവുന്ന ആദ്യ ടെസ്‌റ്റില്‍ തോല്‍‌വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചു പണിയുണ്ടാകുമെന്ന വാര്‍ത്തകള്‍ ശക്തമായിരുന്നു. എന്നാല്‍ ബര്‍മിങ്ങാം ടെസ്‌റ്റില്‍ കളിച്ച അതേ ടീം തന്നെയാകും രണ്ടാം ടെസ്‌റ്റിലും ഇറങ്ങുകയെന്ന് വ്യക്തമായി.

അന്തിമ ഇലവന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തായതോടെയാണ് ഇന്ത്യന്‍ ടീമിന്റെ വിവരങ്ങള്‍ പുറത്തായത്. സോഷ്യല്‍ മീഡിയയിലൂടെ ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രചരിക്കുകയാണ്.

പുറത്തുവന്ന ലിസ്‌റ്റ് പ്രകാരം ആദ്യ ടെസ്‌റ്റിലെ അതേ ടീമിനെ തന്നെയാണ് രണ്ടാം ടെസ്‌റ്റിനായും  നിലനിര്‍ത്തിയിരിക്കുന്നത്. ടെസ്‌റ്റിലെ കേമനായ പൂജാര ഇത്തവണയും പുറത്തിരിക്കുമ്പോള്‍ വിദേശ പിച്ചുകളിലെ വമ്പന്‍ പരാജയമായ ശിഖര്‍ ധവാന്‍ ടീമിലുണ്ട് എന്നതാണ് ശ്രദ്ധേയം.

അശ്വിന് മികച്ച പിന്തുണ നല്‍കാന്‍ ശേഷിയുള്ള താരമെന്ന നിലയില്‍ കുല്‍‌ദീപ് യാദവ് ഇറങ്ങിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നുവെങ്കിലും ലിസ്‌റ്റ് പ്രകാരം ബോളിംഗിലും ബാറ്റിംഗിലും മോശം പ്രകടനം തുടരുന്ന ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ലോഡ്‌സില്‍ കളിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഡിവില്ലിയേഴ്‌സ്, സ്‌മിത്ത്, കോഹ്‌ലി... ആരാണ് നമ്പര്‍ വണ്‍ ? - തുറന്നു പറഞ്ഞ് സ്‌റ്റീവ് വോ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ വാനോളം പുകഴ്‌ത്തി ഓസ്‌ട്രേലിയന്‍ മുന്‍ ...

news

‘കൂടുതൽ റൺസെടുത്ത് ബുദ്ധിമുട്ടിക്കരുതേ...’- ഇംഗ്ലീഷ് താരത്തോട് കോഹ്ലി

ലോഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലീഷ് നിരയില്‍ അരങ്ങേറുന്ന പുതുമുഖ താരം ഒലി പോപ്പിന് ആശംസകളുമായി ...

news

സൂപ്പര്‍താരങ്ങള്‍ പുറത്താകും, പന്തിന് ‘നോ ചാന്‍‌സ്’; രണ്ടാം ടെസ്‌റ്റിലെ കോഹ്‌ലിയുടെ സ്വപ്‌ന ടീം ഇങ്ങനെ

ജയിക്കാവുന്ന ആദ്യ ടെസ്‌റ്റില്‍ തോല്‍‌വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ...

news

രഹാനയെ അപമാനിച്ചു? അനുഷ്കയ്ക്കെതിരെ വീണ്ടും ക്രിക്കറ്റ് ലോകം

ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയുടെ ഭാര്യ അനുഷ്‌ക്ക ...

Widgets Magazine