കോഹ്‌ലിപ്പടയുടെ കൂട്ടത്തകര്‍ച്ച; ലോഡ്‌സില്‍ എന്താണ് സംഭവിച്ചത് ?; വെളിപ്പെടുത്തലുമായി ഇംഗ്ലീഷ് താരം

കോഹ്‌ലിപ്പടയുടെ കൂട്ടത്തകര്‍ച്ച; ലോഡ്‌സില്‍ എന്താണ് സംഭവിച്ചത് ?; വെളിപ്പെടുത്തലുമായി ഇംഗ്ലീഷ് താരം

  India engalnd second test , Virat kohli , team india , james anderson , ജയിംസ് ആന്‍‌ഡേഴ്‌സണ്‍ , ഇംഗ്ലണ്ട് , വിരാ‍ട് കോഹ്‌ലി , ലോഡ്‌സ് , ഇന്ത്യ
ലണ്ടന്‍| jibin| Last Modified ശനി, 11 ഓഗസ്റ്റ് 2018 (15:14 IST)
ലോഡ്‌സില്‍ തകര്‍ന്നടിഞ്ഞ വിരാ‍ട് കോഹ്‌ലിക്കും സംഘത്തിനുമെതിരെ വിമര്‍ശനം ശക്തമായിരിക്കെ ഇന്ത്യന്‍ ടീമിനെ പിന്തുണച്ച് ഇംഗ്ലണ്ട് പേസ് ബോളര്‍ ജയിംസ് ആന്‍‌ഡേഴ്‌സണ്‍ രംഗത്ത്.

ഇന്ത്യന്‍ ബാറ്റിംഗ് നിര അതിവേഗത്തില്‍ പുറത്തായതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. തലേദിവസം മുഴുവന്‍ മഴ പെയ്‌തതോടെ പിച്ചില്‍ നിന്നും അസാധാരണ സ്വിംഗും വേഗവും ലഭിച്ചു. ഇതോടെ
ബോളര്‍മാര്‍ക്ക് അനുകൂലമായ സാഹചര്യമൊരുങ്ങി. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയല്ല ഏത് ടീമായാലും ഇത്തരം രീതിയില്‍ പുറത്താകുമെന്നും ആന്‍‌ഡേഴ്‌സണ്‍ വ്യക്തമാക്കി.

ഫ്ലാറ്റ് പിച്ചുകളില്‍ പന്തെറിയുന്ന പേസ് ബൗളര്‍മാര്‍ക്ക് വല്ലപ്പോഴുമാണ് ഇത്തരം അനുകൂല സാഹചര്യം ലഭിക്കുക.
അത് മുതലാക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്‌തത്. ഈ പിച്ചില്‍ മികച്ച രീതിയില്‍ ബോള്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ലെങ്കില്‍ ഞാന്‍ നിരാശനാകുമായിരുന്നുവെന്നും ഇംഗ്ലീഷ് താരം പറഞ്ഞു.

മഴ ബോളര്‍മാര്‍ക്ക് അനുകൂലമാകുമെന്ന് അറിയാമായിരുന്നതിനാല്‍ ടോസ് ലഭിച്ചാല്‍ ബാറ്റ് ചെയ്യാനായിരുന്നു ഞങ്ങളുടെ തീരുമാനം. ടോസ് ലഭിച്ചതോടെ കാര്യങ്ങള്‍ അനുകൂലമായി തീരുകയും ചെയ്‌തു. എന്നാല്‍ പിച്ച് കണ്ടപ്പോള്‍ ഇത്രയും വലിയ ആനുകൂല്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ആന്‍‌ഡേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ സ്വന്തം ടീമിനെതിരെ ബോള്‍ ചെയ്‌താലും ഇന്ത്യക്ക് സംഭവിച്ചതു പോലെ നടക്കുമയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :