‘തെറ്റ് പറ്റിപ്പോയി’- കുറ്റം ഏറ്റു പറഞ്ഞ് രഹാന

ശനി, 11 ഓഗസ്റ്റ് 2018 (11:44 IST)

അനുബന്ധ വാര്‍ത്തകള്‍

ഇംഗ്ലണ്ടിനെതിരെ ലോഡ്‌സില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആരാധകരുടെ പ്രതീക്ഷകളെല്ലാം തകർത്ത് ഇന്ത്യൻ ടീം. ഇന്ത്യയുടെ ദയനീയ പ്രകടനത്തിലെ നിരാശ പരസ്യമാക്കി ഉപനായകന്‍ അജയ്ക്യ രഹാന. കളിയിൽ തെറ്റ് പറ്റിപ്പോയെന്ന് രഹാന പറയുന്നു.
 
മൈതാനത്ത് പെയ്ത മഴയാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് ഇടയാക്കിയതെന്നും പ്രതികൂല സാഹചര്യം തരണം ചെയ്യാന്‍ നമുക്ക് കഴിഞ്ഞില്ലെന്നും രഹാന തുറന്ന് സമ്മതിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇത്രയേറെ വെല്ലുവിളി നേരിടേണ്ടി വരുന്ന സാഹചര്യങ്ങള്‍ കുറവാണെന്നും രഹാന വ്യക്തമാക്കുന്നു.
 
പ്രതികൂല സാഹചര്യങ്ങളെ അതീവിച്ച് കളിയിൽ ജയിക്കാന്‍ ബാറ്റ്സ്മാന്‍ ശ്രമിക്കേണ്ടതായിരുന്നുവെന്ന കുറ്റസമ്മതമാണ് രഹാന നടത്തിയത്. പ്രതികൂല കാലവസ്ഥയില്‍ റണ്‍സ് നേടുകയെന്നത് മാത്രമല്ല, പ്രതിരോധിക്കുകയെന്ന തന്ത്രം കൂടി ആനിവാര്യമായിരുന്നെന്നും അതു ചെയ്യാന്‍ ബാറ്റ്സ്മാന്‍മാര്‍ തയ്യാറായില്ലെന്നും രഹാന തുറന്ന് പറയുന്നു. എന്നാല്‍ ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ ഇക്കാര്യത്തില്‍ തെറ്റ് സമ്മതിക്കുന്നതായും ഇംഗ്ലണ്ടില്‍ പേസ് നിരയെ നേരിടുകയെന്നത് ശ്രമകരമായ ജോലിയാണെന്നും രഹാനെ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

‘ഞാന്‍ പന്ത് ചോദിച്ചു വാങ്ങിയത് നിങ്ങള്‍ ഉദ്ദേശിച്ച കാര്യത്തിനല്ല’; വിവാദങ്ങള്‍ക്കെതിരെ മനസ് തുറന്ന് ധോണി

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ തോല്‍‌വി ഏറ്റുവാങ്ങിയതിനു പിന്നാലെ അമ്പയറുടെ ...

news

എത്ര കിട്ടിയാലും കോഹ്‌ലി പഠിക്കില്ല; ലോക തോല്‍‌വിയായിട്ടും ഈ താരം വീണ്ടും ടീമില്‍ - പ്ലേയിംഗ് ഇലവന്‍ വിവരങ്ങള്‍ ചോര്‍ന്നു

ജയിക്കാവുന്ന ആദ്യ ടെസ്‌റ്റില്‍ തോല്‍‌വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ...

news

ഡിവില്ലിയേഴ്‌സ്, സ്‌മിത്ത്, കോഹ്‌ലി... ആരാണ് നമ്പര്‍ വണ്‍ ? - തുറന്നു പറഞ്ഞ് സ്‌റ്റീവ് വോ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ വാനോളം പുകഴ്‌ത്തി ഓസ്‌ട്രേലിയന്‍ മുന്‍ ...

Widgets Magazine