ഇമ്രാന്റെ സത്യപ്രതിജ്ഞയ്‌ക്ക് പാകിസ്ഥാനിലെക്ക് പറക്കാനൊരുങ്ങി മൂന്ന് ക്രിക്കറ്റ് താരങ്ങള്‍

കറാച്ചി/ന്യൂഡൽഹി, ശനി, 11 ഓഗസ്റ്റ് 2018 (16:50 IST)

 imran khan , pakistan , india , navjot sidhu , kapil dev , cricket , ഇമ്രാൻ ഖാന്‍ , കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, നവജ്യോത് സിദ്ദു , പാക് പ്രധാനമന്ത്രി

പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്ന മുൻ ക്രിക്കറ്റ് താരവും തെഹ്റീക് ഇ ഇന്‍സാഫ് പാര്‍ട്ടി ചെയർമാനുമായ ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മൂന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ക്ഷണം.

ഈ മാസം 19ന് നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിലേക്ക് സുഹൃത്തുക്കളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, നവജ്യോത് സിദ്ദു എന്നിവരെയാണ് ഇമ്രാൻ ഔദ്യോഗികമായി ക്ഷണിച്ചത്. പാകിസ്ഥാനിലേക്ക് പോകുന്ന കാര്യം മൂന്നു പേരും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഇമ്രാനില്‍ നിന്നും വ്യക്തിപരമായ ക്ഷണമാണ് ലഭിച്ചതെന്ന് പഞ്ചാബ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രികൂടിയായ സിദ്ധു വ്യക്തമാക്കി. ക്ഷണം ലഭിച്ചാല്‍ പോകുമെന്ന നിലപാടിലായിരുന്ന കപില്‍ മുമ്പാണ്ടായിരുന്നത്.

ബോളിവുഡ് താരം അമീർ ഖാനെയും ഇസ്ലാമാബാദിലേക്ക് ഇമ്രാൻ ഖാന്‍ ക്ഷണിച്ചിട്ടുണ്ട്. നേരത്തെ നിയുക്ത പാക് പ്രധാനമന്ത്രിക്ക് ആശംസയര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവും ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ടീം താരവുമായിരുന്ന മുഹമ്മദ് അസറുദ്ദീനും രംഗത്തു വന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അഴിഗിരിയുടെ മനസ് മാറി ?; മറീനയിലെ ആ കാഴ്‌ച പുതിയ തുടക്കം - സ്‌റ്റാലിന്‍ ഡിഎംകെ അധ്യക്ഷനാകും

എം കരുണാനിധിയുടെ വിയോഗത്തോടെ മകനും പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റുമായ എംകെ സ്‌റ്റാലിന്‍ ...

news

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്മാരായ സൂര്യയും കാർത്തിയും 25 ലക്ഷം രൂപ നൽകും

സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ മഴ തുടരുന്നു. പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം ...

news

അമ്മയും മകളൂം വീടിനു സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

വീടിനു സമീപത്തെ വെള്ളക്കെട്ടിൽ അമ്മയെയും മകളെയും മരിച്ഛ നിലയിൽ കണ്ടെത്തി ആലപ്പുഴ ...

news

സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ല; ദുരിതാശ്വാസ ക്യാമ്പുകൾ പലതും നടത്തുന്നത് സന്നദ്ധ സംഘടനകളെന്ന് ഉമ്മൻ ചാണ്ടി

സംസ്ഥാനത്തെ മഴക്കെടുതിയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ...

Widgets Magazine