സുരേഷ് റെയ്‌ന വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെട്ടു

സുരേഷ് റെയ്‌ന വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെട്ടു

Suresh Raina, team india , Virat kohli , Suresh Raina accident, India national cricket team, Duleep Trophy, Kanpur , സുരേഷ് റെയ്‌ന , റെയ്‌ന , ഇന്ത്യന്‍ ക്രിക്കറ്റ് , കാര്‍ നിയന്ത്രണം , റെയ്‌ന വാഹനാപകടത്തില്‍
ഇറ്റാവ| jibin| Last Modified ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (19:21 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. റെയ്‌ന സഞ്ചരിച്ചിരുന്ന റേഞ്ച് റോവറിന്റെ പിന്നിലെ ചക്രം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഇറ്റാവയിലെ ഫ്രണ്ടസ് കോളനിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം.

ദുലീപ് ട്രോഫി ടൂര്‍ണമെന്റ് മത്സരങ്ങള്‍ക്കായി ഗാസിയാബാദില്‍ നിന്ന് കാണ്‍പൂരിലേക്ക് വരുന്ന വഴിയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിടുകയും തുടര്‍ന്ന് ചക്രം പൊട്ടിത്തെറിക്കുകയുമായിരുന്നു.

മാറിയിടാന്‍ ടയര്‍ ഇല്ലാതിരുന്നതിനാല്‍ റെയ്‌ന സംഭവസ്ഥലത്ത് കുടുങ്ങി. ഇതോടെ സമീപവാസികളും പൊലീസും താരത്തിന് മറ്റൊരു വാഹനം ഏര്‍പ്പെടുത്തി നല്‍കിയതോടെയാണ് യാത്ര തുടര്‍ന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :