ഒഴിവാക്കിയത് കോഹ്‌ലിയോ ?; ജഡേജയുടെ ട്വീറ്റ് വിവാദത്തില്‍ - മിനിറ്റുകള്‍ക്കകം ഡിലീറ്റ് ചെയ്‌തു

മുംബൈ, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (16:03 IST)

 Ravindra jadeja tweet , Ravindra jadeja , jadeja , team india , india australia odi , virat kohli , kohli , രവീന്ദ്ര ജഡേജ , ബിസിസിഐ , ട്വീറ്റ് , ഇന്ത്യന്‍ ടീം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. ബിസിസിഐയുടെ തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തി താ‍രം ട്വീറ്റ് ചെയ്‌തു.

“തിരിച്ചടികളില്‍ നിന്നുമുളള തിരിച്ചു വരവ് അതിനേക്കാള്‍ ശക്തമായിരിക്കണം”- എന്നായിരുന്നു ജഡേജയുടെ ട്വീറ്റ്.

ട്വീറ്റ് വിവാദമായതോടെ ജഡേജ മിനിറ്റുകള്‍ക്കകം പ്രസ്‌താവന ഡിലീറ്റ് ചെയ്യുകയും ചെയ്‌തു.

വിശ്രമം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്താത്തത് എന്നാണ് വ്യക്തമാക്കുന്നത്. റൊട്ടേഷന്‍ സിസ്റ്റമാണ് തുടരുന്നതെന്നും സെലക്‍ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ജഡേജയെ ഒഴിവാക്കിയതിനെതിരെയും വിമര്‍ശനങ്ങള്‍ ശക്തമാകുന്നുണ്ട്. ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയത് വിശ്രമത്തിന്റെ ഭാഗമല്ലെന്നും, ഈ തീരുമാ‍നം തിരിച്ചടിയാണെന്ന് വ്യക്തമായതിനാലാണ് ജഡേജ ഇത്തരത്തില്‍ ട്വീറ്റ് ചെയ്‌തതെന്നുമാണ് നിരീക്ഷകര്‍ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
രവീന്ദ്ര ജഡേജ ബിസിസിഐ ട്വീറ്റ് ഇന്ത്യന്‍ ടീം Jadeja Kohli Virat Kohli Ravindra Jadeja Team India Ravindra Jadeja Tweet India Australia Odi

ക്രിക്കറ്റ്‌

news

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൺ അറസ്‌റ്റില്‍

അറസ്റ്റ് ചെയ്ത വിവരം പീറ്റേഴ്സൺ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു. പൊലീസ് സെല്ലിൽ ...

news

വിവാഹഭ്യര്‍ത്ഥന നടത്തിയ ഇംഗ്ലീഷ് താരത്തിന് കോഹ്‌ലിയുടെ സ്പെഷ്യല്‍ സമ്മാനം

ലോകമെമ്പാടും ആരാധകരുള്ള ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലി. വനിതാ ക്രിക്കറ്റ് താരങ്ങളും ...

news

പാണ്ഡ്യ പരിണീതി ചോപ്രയുമായി പ്രണയത്തിലോ ?; ഇന്ത്യന്‍ താരത്തെ കുടുക്കിയത് ഒരു ഫോണ്‍ കമ്പനി

ബോളിവുഡ് നടി പരിണീതി ചോപ്രയും ഹാര്‍ദ്ദിക് പാണ്ഡ്യയും തമ്മിലുള്ള ഒരു ട്വീറ്റ് സംഭാഷണം ...

news

മേനി പ്രദര്‍ശനവുമായി മിതാലി രാജ്; പോണ്‍ നടിയെല്ലെന്ന കാര്യം ഓര്‍ക്കണമെന്ന് സദാചാര വാദികള്‍ - ചിത്രങ്ങള്‍ കാണാം

ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം നായിക മിതാലി രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ...