പാണ്ഡ്യ പരിണീതി ചോപ്രയുമായി പ്രണയത്തിലോ ?; ഇന്ത്യന്‍ താരത്തെ കുടുക്കിയത് ഒരു ഫോണ്‍ കമ്പനി

മുംബൈ, ശനി, 9 സെപ്‌റ്റംബര്‍ 2017 (12:19 IST)

Widgets Magazine

ബോളിവുഡ് നടി പരിണീതി ചോപ്രയും ഹാര്‍ദ്ദിക് പാണ്ഡ്യയും തമ്മിലുള്ള ഒരു ട്വീറ്റ് സംഭാഷണം  സമൂഹമാധ്യമങ്ങളില്‍ വൈറലായത് ആരാധകരെ ആശങ്കപ്പെടുത്തിയിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്നതിലായിരുന്നു എല്ലാവര്‍ക്കം സംശയം.

സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച തുടരവെ നിലപാട് വ്യക്തമാക്കി ഹര്‍ദിക് പാണ്ഡ്യ രംഗത്തെത്തി. “ എനിക്ക് പരീണീതിയ ശരിക്ക് അറിയുക പോലുമില്ല. അവരുമായി ഞാന്‍ സംസാരിച്ചിട്ട് പോലുമില്ല. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഒരുക്കമല്ല. ഒരു ഫോണ്‍ കമ്പനിയുടെ മാര്‍ക്കറ്റിംഗ് തന്ത്രമായിരുന്നു ഈ ഗോസിപ്പ്. ഇതുപോലുള്ള വാര്‍ത്തകള്‍ എവിടെ നിന്നാണ് ഉണ്ടാകുന്നത് എന്നു പോലും തനിക്കറിയില്ല”-  എന്നുമാണ് ഇന്ത്യന്‍ താരം വ്യക്തമാക്കിയിരിക്കുന്നത്.

സ്‌നേഹമുള്ള, പ്രിയപ്പെട്ട പങ്കാളിയോടൊപ്പം ഏറ്റവും മനോഹരമായ യാത്ര എന്ന പരിണീതിയുടെ ഒരു ട്വീറ്റാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.    

ആരാണ് ആ പങ്കാളിയെന്ന് ഞാന്‍ ഊഹിക്കെട്ടെ എന്നു ഹാര്‍ദ്ദിക് പരിണീതിയോട് ചോദിക്കുകയും, ഇത് ബോളിവുഡ്- ക്രിക്കറ്റ് പ്രണയമായിരിക്കുമെന്ന് മറുപടി നല്‍കുകയും ചെയ്‌തു. ഹാര്‍ദ്ദിക്കിന്റെ ഊഹം പോലെ ആകാനും അല്ലാതിരിക്കാനും  സാധ്യതയുമുണ്ടെന്നും ആ ചിത്രത്തില്‍ തന്നെ ക്ലൂ ഒളിഞ്ഞിരിപ്പുണ്ടെന്നുമായിരുന്നു പരിണീതിയുടെ തിരിച്ചുള്ള ട്വീറ്റ്. ഇതോടെ പാണ്ഡ്യ പിന്മാറി.

എന്നാല്‍ ഇന്ത്യന്‍ താരത്തിന്റെ കണക്കു കൂട്ടല്‍ തെറ്റാണെന്നും തന്റെ പുതിയ പങ്കാളി പുതിയ ഫോണ്‍ ആണെന്നും  അറിയിച്ചുള്ള പരിണീതിയുടെ വീഡിയോ പിന്നാലെ എത്തുകയും ചെയ്‌തിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

മേനി പ്രദര്‍ശനവുമായി മിതാലി രാജ്; പോണ്‍ നടിയെല്ലെന്ന കാര്യം ഓര്‍ക്കണമെന്ന് സദാചാര വാദികള്‍ - ചിത്രങ്ങള്‍ കാണാം

ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം നായിക മിതാലി രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ...

news

ശ്രീലങ്കന്‍ പര്യടനത്തിനു പോയ യുവ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീലങ്കയില്‍ മുങ്ങിമരിച്ചു. ഇന്ത്യയില്‍ നിന്നും പോയ സംഘത്തിലെ ...

news

കോഹ്‌ലി നയിക്കുന്ന പട്ടികയില്‍ ധോണിയും; മഹി തിരിച്ചെത്തിയത് നീണ്ട ഇടവേളയ്‌ക്ക് ശേഷം

887 പോ​യി​ന്‍റു​മാ​യി ഒ​രു ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന റേ​റ്റിം​ഗ് ...

Widgets Magazine