കോടികള്‍ പോക്കറ്റിലാക്കുന്നവര്‍; ഇന്ത്യന്‍ താരങ്ങളുടേത് ഞെട്ടിപ്പിക്കുന്ന പ്രതിഫലം - റിപ്പോര്‍ട്ട് പുറത്ത്

കോടികള്‍ പോക്കറ്റിലാക്കുന്നവര്‍; ഇന്ത്യന്‍ താരങ്ങളുടേത് ഞെട്ടിപ്പിക്കുന്ന പ്രതിഫലം - റിപ്പോര്‍ട്ട് പുറത്ത്

  team india , cricket , kohli , dhoni , ഇംഗ്ലണ്ട് , ഓസ്‌ട്രേലിയ , വിരാട് കോലി, രോഹിത് ശര്‍മ, ശിഖാര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂമ്ര , ധോണി
മുംബൈ| jibin| Last Modified തിങ്കള്‍, 12 നവം‌ബര്‍ 2018 (14:54 IST)
പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ വെല്ലാന്‍ ആരുമില്ല. ഇംഗ്ലണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങളെക്കാള്‍ അധികമാണ് വിരാട് കോഹ്‌ലിയുടെയും സംഘത്തിന്റെയും വാര്‍ഷിക ശമ്പളം.

എ പ്ലസ്, എ, ബി, സി എന്നിങ്ങനെ താരങ്ങളെ നാലു ഗ്രേഡാക്കി തിരിച്ചാണ് പ്രതിഫലം നല്‍കുന്നത്. എ പ്ലസിലുള്ളവര്‍ക്ക് ഏഴ് കോടി രൂപ ലഭിക്കുമ്പോള്‍ എ ഗ്രേഡിലുള്ളവര്‍ക്ക് അഞ്ച് കോടിയാണ്. മൂന്ന് കോടി രൂപയാണ് ബി ഗ്രേഡിലുള്ളവരുടെ വാര്‍ഷിക പ്രതിഫലം. അതേസമയം, സി ഗ്രേഡിലുള്ളവര്‍ക്ക് ഒരു കോടി രൂപയാണ് ലഭ്യമാകുക.

ഇന്ത്യന്‍ നായകന്‍ വിരാട് കോലി, രോഹിത് ശര്‍മ, ശിഖാര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, എന്നിവരാണ് എ പ്ലസിലുള്ളവര്‍. മഹേന്ദ്ര സിംഗ് ധോണി, അജിങ്ക്യാ രഹാനെ, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, വൃദ്ധിമാന്‍ സാഹ, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരാണ് എ ഗ്രേഡ് താരങ്ങള്‍.

കെഎല്‍ രാഹുല്‍, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ഹര്‍ദ്ദീക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, ദിനേശ് കാര്‍ത്തിക്, മുഹമ്മദ് ഷാമി എന്നിവരാണ് ബി ഗ്രേഡിലുള്ളത്. സുരേഷ് റെയ്‌ന, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, കരുണ്‍ നായര്‍, അക്‌സര്‍ പട്ടേല്‍, പാര്‍ഥിവ് പട്ടേല്‍, ജയന്ത് യാദവ് എന്നിവരാണ് സി ഗ്രേഡിലുള്ളവര്‍.

വാര്‍ഷിക പ്രതിഫലത്തിന് പുറമെ കളിക്കാര്‍ക്ക് ഓരോ മത്സരത്തിനും മാച്ച് ഫീ സ്‌പോണ്‍സര്‍ഷിപ്പ് ഫീ എന്നിവയും ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :