പരിഹാസം ശക്തമായതോടെ നല്ല കുട്ടിയായി; വിവാദത്തില്‍ നിലപാടറിയിച്ച് കോഹ്‌ലി

പരിഹാസം ശക്തമായതോടെ നല്ല കുട്ടിയായി; വിവാദത്തില്‍ നിലപാടറിയിച്ച് കോഹ്‌ലി

 leave india controversy , Virat kohli , team india , dhoni , cricket , വിരാട് കോഹ്‌ലി , ക്രിക്കറ്റ്
ന്യൂഡൽഹി| jibin| Last Modified വെള്ളി, 9 നവം‌ബര്‍ 2018 (12:38 IST)
വിദേശ താരങ്ങളെ ഇഷ്‌ടപ്പെടുന്നവര്‍ രാജ്യം വിട്ടു പോകണമെന്ന പ്രസ്‌താവന വിവാദമായതോടെ


നിലപാട് മയപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി രംഗത്ത്.

താന്‍ പറഞ്ഞ കാര്യം ഗൗരവത്തിലെടുക്കരുതെന്നും എല്ലാവർക്കും അവരവരുടെ ഇഷ്ടങ്ങൾ പിന്തുടാൻ സ്വാതന്ത്ര്യമുണ്ടെന്നും കോഹ്‌ലി വ്യക്തമാക്കി. തന്റെ പേരില്‍ സമയം കളയാതെ എല്ലാവരും ദീപാവലി ആഘോഷിക്കണം. ആരാധകർക്ക് സ്നേഹവും സമാധാനവും നേരുന്നതായും അദ്ദേഹം പറഞ്ഞു.

തന്റെ പേരിലുള്ള പുതിയ മൊബൈൽ ആപ്ലിക്കേഷന്റെ പ്രചാരണാർഥം പുറത്തിറക്കിയ വിഡിയോയില്‍ ആരാധകരോട് സംവദിക്കുന്നതിനിടെയാണ് കോഹ്‌ലി വിവാദ പരാമർശം നടത്തിയത്.

ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും താരങ്ങളെയാണ് കൂടുതൽ ഇഷ്‌ടമെന്ന് വ്യക്തമാക്കിയ ആരാധകനോട് രാജ്യം വിട്ടു പോകാന്‍ വിരാട് പറഞ്ഞത്. ഇതോടെ ഇന്ത്യന്‍ ക്യാപ്‌റ്റനെതിരെ പരിഹാസവും ആക്ഷേപവും ശക്തമായിയിരുന്നു.

അതേസമയം, കോഹ്‌ലിക്ക് നാവുപിഴ ഉണ്ടായതാണെന്നും അതിന് ഇത്രവലിയ ആക്രമണം വേണ്ടെന്നും ഒരു ആരാധകൻ ആശ്വസിപ്പിക്കുന്നുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :