കോഹ്‌ലിക്ക് ഒരിക്കലും തകര്‍ക്കാനാവാത്ത സച്ചിന്റെ റെക്കോര്‍ഡ് ഇത്; തുറന്നു പറഞ്ഞ് സെവാഗ്

കോഹ്‌ലിക്ക് ഒരിക്കലും തകര്‍ക്കാനാവാത്ത സച്ചിന്റെ റെക്കോര്‍ഡ് ഇത്; തുറന്നു പറഞ്ഞ് സെവാഗ്

 sehwag , sachin tendulker , virat kohli , team india , cricket , വിരാട് കോഹ്‌ലി , സെവാഗ് , ധോണി , സച്ചിന്‍ , റെക്കോര്‍ഡ്
മുംബൈ| jibin| Last Modified ശനി, 10 നവം‌ബര്‍ 2018 (17:34 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതില്‍ മുന്നിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും വിരാട് തകര്‍ക്കുമെന്ന നിഗമനമാണുള്ളത്.

കോഹ്‌ലിയുടെ പടയോട്ടത്തില്‍ ഏറ്റവും കൂടുതല്‍ നഷ്‌ടം സംഭവിക്കുന്നത് സച്ചിനു തന്നെയാണ്. അദ്ദേഹത്തിന്റെ പല റെക്കോര്‍ഡുകളും തകര്‍ക്കപ്പെട്ടു കഴിഞ്ഞു. തകരാനൊരുങ്ങി ഒരു പിടി റെക്കോര്‍ഡുകള്‍ നില്‍ക്കെ സച്ചിന്റെ ഒരു നേട്ടം മാത്രം കോഹ്‌ലിക്ക് തൊടാന്‍ പോകുമാകില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരമായ വീരേന്ദ്രര്‍ സെവാഗ് പറയുന്നത്.

200 ടെസ്‌റ്റ് മത്സരങ്ങള്‍ കളിച്ച സച്ചിന്റെ റെക്കോര്‍ഡ് കോഹ്‌ലിക്ക് ഒരിക്കലും മറികടക്കാന്‍ കഴിയില്ലെന്നാണ് സെവാഗ് വ്യക്തമാക്കുന്നത്. അങ്ങനെ സംഭവിക്കണമെങ്കില്‍ വിരാട് ഏറ്റവും കുറഞ്ഞത് 24 വര്‍ഷമെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരണമെന്നും സെവാഗ് പറയുന്നു.

ക്രിക്കറ്റില്‍ സ്ഥിരത പുലര്‍ത്തുന്നതാണ് കോഹ്‌ലിയുടെ വിജയത്തിനു കാരണം. സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍ എന്നിവര്‍ക്ക് പോലും എന്നും സ്ഥിരത പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സെവാഗ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :