ഇനി ധോണി മാത്രമെന്ന് നിരീക്ഷണം; മുനാഫ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

മുംബൈ, ശനി, 10 നവം‌ബര്‍ 2018 (18:12 IST)

  Munaf Patel , Cricket , team india , dhoni , world cup , ധോണി , മുനാഫ് പട്ടേല്‍ , വിരമിച്ചു , ഇന്ത്യന്‍ ടീം

ഇന്ത്യന്‍ പേസ് ബൗളര്‍ മുനാഫ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് മുപ്പത്തിയഞ്ചുകാരനായ താരം വ്യക്തമാക്കി.

വിരമിച്ചെങ്കിലും ടി ടെന്‍ ലീഗില്‍ കളി തുടരുമെന്ന് താരം വ്യക്തമാക്കി.

“ വിരമിക്കല്‍ തീരുമാനത്തില്‍ ഒരു ദുഃഖവുമില്ല. എന്നോടൊപ്പം കളിച്ചവരെല്ലാം കളി അവസാനിപ്പിച്ച് കഴിഞ്ഞു. മഹേന്ദ്ര സിംഗ് ധോണി മാത്രമാണ് ഇപ്പോള്‍ കളിക്കുന്നത്. എല്ലാവര്‍ക്കും സമയമായി. ബാക്കിയുള്ളവര്‍ കളിക്കുമ്പോള്‍ ഞാന്‍ മാത്രം വിരമിക്കുകയാണെങ്കില്‍ മാത്രമേ ദുഃഖവും നിരാശയുമുണ്ടാകേണ്ട കാര്യമുള്ളു.“ - മുനാഫ് വ്യക്തമാക്കി.

2006-ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റില്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ മുനാഫ് പട്ടേല്‍ 15 വര്‍ഷം നീണ്ടു നിന്ന ക്രിക്കറ്റ് കരിയറിയനാണ് വിരാമമിട്ടത്. 2011 ലോകകപ്പില്‍ ഇന്ത്യയുടെ ജയത്തിന് പിന്നില്‍ പോരടിച്ച് പ്രധാന ബോളര്‍ കൂടിയാണ് അദ്ദേഹം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

കോഹ്‌ലിക്ക് ഒരിക്കലും തകര്‍ക്കാനാവാത്ത സച്ചിന്റെ റെക്കോര്‍ഡ് ഇത്; തുറന്നു പറഞ്ഞ് സെവാഗ്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതില്‍ ...

news

ചീറിപ്പാഞ്ഞ് ബൗണ്‍സര്‍; അബോധാവസ്ഥയിലായ പാക് താരത്തിന് കൂടുതല്‍ ചികിത്സ - റിപ്പോര്‍ട്ട് പുറത്തുവിട്ട് ആശുപത്രി അധികൃതര്‍

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിനിടെ തലയില്‍ ബൗണ്‍സര്‍ പതിച്ച് ചികിത്സയില്‍ കഴിയുന്ന ...

news

ഇനി ഡല്‍ഹിക്കൊപ്പം; കൈഫിന് ഇനി പുതിയ ദൗത്യം

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സഹപരിശീലകനായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ്...

news

തലങ്ങും വിലങ്ങും അടിയോടടി; ഒരോവറില്‍ പിറന്നത് 43 റണ്‍സ് - ചിരിത്രമെഴുതി കിവീസ് താരങ്ങള്‍

ഒരോവറില്‍ 43 റണ്‍സടിച്ച് ന്യൂസീലാന്‍ഡ് താരങ്ങള്‍ക്ക് ലോക റെക്കോര്‍ഡ് സ്വന്തമാക്കി. ...

Widgets Magazine