കെസിഎ കാഴ്‌ചക്കാര്‍ മാത്രം, ശ്രീശാന്തിനെ കളിപ്പിക്കില്ലെന്ന നിലപാടില്‍ ബിസിസിഐ - കളി ഇനി കോടതിയില്‍

ന്യൂഡല്‍ഹി, വെള്ളി, 11 ഓഗസ്റ്റ് 2017 (16:05 IST)

  s sreesanth , BCCI , KCA , Highcourt , Cricket , ഹൈക്കോടതി , എസ് ശ്രീശാന്ത് , ബിസിസിഐ , വിനോദ് റായി , ശ്രീശാന്ത്

എസ് ശ്രീശാന്തിന് അനുകൂലമായ കേരളാ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാന്‍ ബിസിസിഐ. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ് ബിസിസിഐ.

വിനോദ് റായിയുമായുള്ള കൂടിക്കാഴ്ചയില്‍ ശ്രീശാന്തിനെതിരായ നിലപാട് ഭാരവാഹികള്‍ സ്വീകരിച്ചു കഴിഞ്ഞു. വിഷയത്തില്‍ ഇടപെടരുതെന്ന് വിനോദ് റായിയോട് ബിസിസിഐ നേതൃത്വം ആവശ്യപ്പെട്ടതായും സൂചനയുണ്ട്. കേരളാ ക്രിക്കറ്റ് അസോസിയേന്റെ പിന്തുണകൊണ്ടുമാത്രം ശ്രീയുടെ കാര്യത്തില്‍ അനുകൂലമായ സാഹചര്യം ഉണ്ടാകില്ലെന്നാണ് അറിയുന്നത്.

വിധി ബിസിസിഐയുടെ നിയമവിഭാഗം പരിശോധിക്കുകയാണ്. ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോകാനുള്ള അവകാശം ബിസിസിഐക്കുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അഴിമതിക്കെതിരെ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിന്റെ ഭാഗമായാണ് ശ്രീശാന്തിന്റെ കാര്യത്തില്‍ ബിസിസിയുടെ സമീപനം എന്നാണ് സൂചനകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

‘എന്റെ എല്ലാ ഉയര്‍ച്ചയ്ക്കും പിന്നില്‍ ആ രണ്ടുപേര്‍’; മികവിന്റെ ഉന്നതിയിലും വിനയാന്വിതനായി ജഡേജ

ഐസിസി റാങ്കിങ്ങില്‍ ഇരട്ടനേട്ടത്തിന്റെ കൊടുമുടിയിലാണ് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. ...

news

കോഹ്‌ലിയെ ടീമില്‍ നിന്നും ഒഴിവാക്കിയേക്കും; ഇന്ത്യന്‍ ടീമിന് ഇനി പുതിയ ക്യാപ്‌റ്റന്‍!

ടീമില്‍ നിന്ന് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ ഒഴിവാക്കുമെന്ന് സൂചന ....

news

നാലാം അങ്കത്തില്‍ അലിക്ക് മുമ്പില്‍ ദക്ഷിണാഫ്രിക്ക കറങ്ങി വീണു; പരമ്പര ഇംഗ്ലണ്ടിന്

നാലാമത്തെയും അവസാനത്തേയും മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 177 റണ്‍സിന് തകര്‍ത്ത് ...

news

‘നിലപാട് ഉചിതമായ വേദിയിൽ അറിയിക്കും’; ശ്രീശാന്തിന് അനുകൂലമായ വിധി നിയമവിദഗ്ധർ പരിശോധിക്കുമെന്ന് ബിസിസിഐ

മ​ല​യാ​ളി ക്രി​ക്ക​റ്റ് താ​രം എ​സ് ശ്രീ​ശാ​ന്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ ആജീവനാന്ത വി​ല​ക്ക് ...