Widgets Magazine
Widgets Magazine

കനിയുമോ ഈ ദൈവങ്ങള്‍ ?; ശ്രീശാന്തിന്റെ ക്രിക്കറ്റ് ഭാവി ഇവരുടെ കൈകളില്‍

കൊച്ചി, ചൊവ്വ, 8 ഓഗസ്റ്റ് 2017 (17:31 IST)

Widgets Magazine
  sreesanth , BCCI , team india , Virat kohli , KCA , Sree , cricket , S Sreesanth , ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത് ബൂമ്ര, ഇഷാന്ത് ശര്‍മ , ശ്രീശാന്ത് , ക്രിക്കറ്റ് , ബിസിസിഐ , ഹൈക്കോടതി , കെസിഎ , വിനോദ് റായി

മാന്യന്മാരുടെ കളിയില്‍ ഇനി ശ്രീശാന്തിന്റെ ഭാവി എന്താകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കേരള ഹൈക്കോടതി ശ്രീക്കൊപ്പം നിന്നപ്പോള്‍ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരെല്ലാം ആ തീരുമാനത്തെ രണ്ടും കൈയും നീട്ടി സ്വീകരിച്ചു. എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റില്‍ ഈ മലയാളീ താരത്തിന്റെ ഭാവി എങ്ങനെയാകുമെന്നതില്‍ ആര്‍ക്കും ഉറപ്പ് പറയാനാകുന്നില്ല.  

കേരള ക്രിക്കറ്റ് അസോസിയേഷൻ ശ്രീശാന്തിന് പിന്തുണ നല്‍കുമ്പോഴും രണ്ടു പ്രതിബന്ധങ്ങളാണ് അദ്ദേഹത്തിനു മുന്നിലുള്ളത്. എടുക്കുന്ന നിലപാടും പ്രായവുമാണ് ശ്രീ തരണം ചെയ്യേണ്ടത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ബിസിസിഐ അപ്പീൽ പോയാല്‍ ശ്രീക്ക് മുമ്പില്‍ ടീം ഇന്ത്യ സ്വപ്‌നലോകം അവസാനിക്കും.

ശ്രീ​ശാ​ന്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ ആജീവനാന്ത വി​ല​ക്ക് പി​ൻ​വ​ലി​ച്ച ഹൈക്കോടതി വിധിയില്‍ പ​ഠി​ച്ചി​ട്ട് പ്ര​തി​ക​രി​ക്കാ​മെ​ന്ന ബി​സി​സി​ഐ നിലപാട് ആശങ്കയുണ്ടാക്കുന്നതാണ്. വിധി ബിസിസിഐയുടെ നിയമകാര്യ വിഭാഗം പരിശോധിക്കുമെന്നും ശേഷം നിലപാട് ഉചിതമായ വേദിയിൽ അറിയിക്കുമെന്നും ബിസിസിഐ പറയുന്നത്. എന്നാല്‍, കോടതി വിധി നടപ്പാക്കാനായി ബിസലിസിഐ ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായി ഇടപെടുമെന്നും ശ്രീശാന്തിന്റെ പ്രതീക്ഷ.

വിലക്ക് നീക്കിയത് ബിസിസിഐ അംഗീകരിച്ചാൽ ശ്രീ​ശാ​ന്തി​ന് മുന്നില്‍ ക്രിക്കറ്റിന്റെ വാതിലുകള്‍ പടിപടിയായി തുറക്കും. വിലക്കുമൂലം നാല് വര്‍ഷമായി കയറാന്‍ പോലും സാധിക്കാത്ത ക്രിക്കറ്റ് ഗ്രൌണ്ടുകള്‍ ഉപയോഗിക്കാനും വിദേശ ലീഗുകളില്‍ കളിക്കാനും ഇതോടെ അദ്ദേഹത്തിനാകും. കൂടാതെ, തടയപ്പെട്ട പ്രതിഫലവും ലഭിക്കും. പക്ഷേ ഇതിനെല്ലാം ബിസിസിഐയുടെ നിലപാടാകും ശ്രീയുടെ ക്രിക്കറ്റ് ഭാവി നിര്‍ണയിക്കുക.

അതേസമയം, കേരള ക്രിക്കറ്റ് അസോസിയേന്‍ മുന്നിട്ടിറങ്ങിയാല്‍ ശ്രീക്ക് അനുകൂലമായ സാഹചര്യമൊരുങ്ങും. ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ശ്രീശാന്തിന് അവസരമൊരുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിലൂടെ ശാരീരിക ക്ഷമതയും ഫോമും തെളിയിക്കേണ്ടത്. വാക്കുകളിലൊതുങ്ങാതെ പ്രവര്‍ത്തിയിലൂടെ കെസിഎ നീക്കം ശക്തമാക്കിയാല്‍ ബിസിസിഐ അനുകൂലമായ തീരുമാനം സ്വീകരിച്ചേക്കും.

ഈ വര്‍ഷം അവസാനം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ടെസ്‌റ്റ് പരമ്പര ലക്ഷ്യമാക്കുന്ന 34കാരനായ ശ്രീയെ പ്രായം വേട്ടയാടും. നിലവിലെ ഇന്ത്യന്‍ ടീമിലെ പേസ് ബോളര്‍മാരെല്ലാം അദ്ദേഹത്തിനേക്കാള്‍ ചെറുപ്പമാണ്. ഇവരെല്ലാം മികച്ച രീതിയില്‍ ബോള്‍ ചെയ്യുന്നവരും വിക്കറ്റ് സ്വന്തമാക്കുന്നവരുമാണ്. ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത് ബൂമ്ര, ഇഷാന്ത് ശര്‍മ എന്നിവര്‍ ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമാണെന്നതും ശ്രീയുടെ വേട്ടയാടുന്നുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഉമേഷ് യാദവ് മുഹമ്മദ് ഷാമി ഭുവനേശ്വര്‍ കുമാര്‍ ജസ്‌പ്രീത് ബൂമ്ര ഇഷാന്ത് ശര്‍മ ശ്രീശാന്ത് ക്രിക്കറ്റ് ബിസിസിഐ ഹൈക്കോടതി കെസിഎ വിനോദ് റായി Bcci Kca Sree Cricket Sreesanth S Sreesanth Virat Kohli Team India

Widgets Magazine

വാര്‍ത്ത

news

അമ്മായിയമ്മ കനിഞ്ഞു; മരുമകള്‍ക്ക് മകന്‍ നല്‍കേണ്ടിവന്നത് നാലു കോടി രൂപ !

വിവാഹമോചന ഹര്‍ജിയില്‍ മകനെതിരെ അമ്മ മൊഴി നല്‍കിയപ്പോള്‍ ഭാര്യയ്ക് ജീവനാംശമായി ലഭിച്ചത് ...

news

കേസില്‍ നിന്ന് ദിലീപ് ഉടനൊന്നും ഊരിപ്പോരില്ല; ഒടുവില്‍ അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞു - തെളിവുകള്‍ ശക്തം

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ...

news

കണക്ക് പഠിക്കാന്‍ നിര്‍ബന്ധിച്ച പിതാവിനെ മകന്‍ വെടിവെച്ചു കൊന്നു

കണക്ക് പഠിപ്പിച്ച് എഞ്ചിനീയറാക്കാന്‍ ശ്രമിച്ച പിതാവിന് മകന്റെ കൈകൊണ്ട് ദാരുണാന്ത്യം. ...

news

ആ ഒരൊറ്റ കാരണം കൊണ്ടാണ് ആദ്യം കൈയൊഴിഞ്ഞതും ഇപ്പോള്‍ കേസ് ഏറ്റെടുത്തതും! - ദിലീപിന്റെ അഭിഭാഷകന്റെ അറിയാത്ത ചില കഥകള്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ താരത്തിന്റെ സുഹൃത്തുക്കള്‍ ആദ്യം ...

Widgets Magazine Widgets Magazine Widgets Magazine