കോഹ്‌ലിയെ ടീമില്‍ നിന്നും ഒഴിവാക്കിയേക്കും; ഇന്ത്യന്‍ ടീമിന് ഇനി പുതിയ ക്യാപ്‌റ്റന്‍!

കൊളംബോ, ബുധന്‍, 9 ഓഗസ്റ്റ് 2017 (17:04 IST)

   virat kohli , team india , rohith sharma , IPL , India Sree lanka odi match , cricket , BCCI , virat , വിരാട് കോഹ്‌ലി , ശ്രീലങ്ക , രോഹിത് ശര്‍മ , കോഹ്‌ലി , ഏകദിന- ട്വന്റി-20 , ഐപിഎല്‍ , എം എസ് ധോണി

ശ്രീലങ്കയ്ക്കെതിരായ പരമ്പരകള്‍ക്കുള്ള ടീമില്‍ നിന്ന് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ ഒഴിവാക്കുമെന്ന് സൂചന. തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്നതു മൂലം കോഹ്‌ലി ക്ഷീണിതനാണെന്നും അതിനാല്‍ അദ്ദേഹത്തിന് വിശ്രം നല്‍കും എന്നുമാണ് ബിസിസിഐ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്.

കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചാല്‍ രോഹിത് ശര്‍മയാകും ഇന്ത്യന്‍ ടീമിനെ നയിക്കുക എന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ കിരീടം ചൂടിച്ച മികവാണ് രോഹിത്തിന് തുണയാകുന്നത്. അടുത്ത ദിവസങ്ങളില്‍ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. യുവതാരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ടീമിനെയാകും പ്രഖ്യാപിക്കുക.

ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരെ വരാനിരിക്കുന്ന പരമ്പരകള്‍ കണക്കിലെടുത്താണ് വിരാടിന് വിശ്രമം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിന്‍ഡീസ് പര്യടനത്തിനുശേഷം ഇന്ത്യ കളിച്ച 43 രാജ്യാന്തര മത്സരങ്ങളില്‍ 42ലും കോലി കളിച്ചിരുന്നു. ഇതില്‍ 18 ടെസ്റ്റ് മത്സരങ്ങളും ഉള്‍പ്പെടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വിരാട് കോഹ്‌ലി ശ്രീലങ്ക രോഹിത് ശര്‍മ കോഹ്‌ലി ഐപിഎല്‍ എം എസ് ധോണി Bcci Virat Ipl Cricket Team India ഏകദിന- ട്വന്റി-20 Rohith Sharma Virat Kohli India Sree Lanka Odi Match

ക്രിക്കറ്റ്‌

news

നാലാം അങ്കത്തില്‍ അലിക്ക് മുമ്പില്‍ ദക്ഷിണാഫ്രിക്ക കറങ്ങി വീണു; പരമ്പര ഇംഗ്ലണ്ടിന്

നാലാമത്തെയും അവസാനത്തേയും മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 177 റണ്‍സിന് തകര്‍ത്ത് ...

news

‘നിലപാട് ഉചിതമായ വേദിയിൽ അറിയിക്കും’; ശ്രീശാന്തിന് അനുകൂലമായ വിധി നിയമവിദഗ്ധർ പരിശോധിക്കുമെന്ന് ബിസിസിഐ

മ​ല​യാ​ളി ക്രി​ക്ക​റ്റ് താ​രം എ​സ് ശ്രീ​ശാ​ന്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ ആജീവനാന്ത വി​ല​ക്ക് ...

news

ബിസിസിഐക്ക് തിരിച്ചടി; ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി - വിധി സന്തോഷകരമെന്ന് ശ്രീ

ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത ...

news

ലങ്ക തകര്‍ത്ത് ജഡേജ; കോഹ്‌ലിപ്പടയ്‌ക്ക് ജയവും പരമ്പരയും

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. രണ്ടാം ടെസ്റ്റില്‍ ലങ്കയെ ഇന്നിങ്‌സിനും ...