കോഹ്‌ലി മാറി നിന്നപ്പോള്‍ വമ്പന്‍ റെക്കോര്‍ഡുകള്‍ രോഹിത്തിനൊപ്പം പോയി

കോഹ്‌ലി മാറി നിന്നപ്പോള്‍ വമ്പന്‍ റെക്കോര്‍ഡുകള്‍ രോഹിത്തിനൊപ്പം പോയി

  rohit sharma , team india , cricket , kohli , west indies , രോഹിത് ശര്‍മ്മ , ഇന്ത്യ , വെസ്‌റ്റ് ഇന്‍ഡീസ് , വിരാട് കോഹ്‌ലി
ചെന്നൈ| jibin| Last Modified തിങ്കള്‍, 12 നവം‌ബര്‍ 2018 (12:51 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി-20യിലും തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതോടെ താല്‍ക്കാലിക നായകന്‍ രോഹിത് ശര്‍മ്മയെ തേടി പുതിയ റെക്കോര്‍ഡ്.

ട്വന്റി-20യില്‍ നായകനായ ആദ്യ 12 മത്സരങ്ങളില്‍ ഏറ്റവും അധികം വിജയം സ്വന്തമാക്കിയ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡാണ് രോഹിത്ത് നേടിയത്. വിന്‍ഡീസിനെതിരെ പരമ്പര നേടിയതോടെ കുട്ടി ക്രിക്കറ്റില്‍ രണ്ട് തവണ പരമ്പര തൂത്തുവാരുന്ന ക്യാപ്‌റ്റനെന്ന നേട്ടവും അദ്ദേഹം സ്വന്തം പേരിലാക്കി.

രോഹിത് നയിച്ച 12 ട്വന്റി-20 മത്സരങ്ങളില്‍ 11ലും ജയം ഇന്ത്യക്കൊപ്പമായിരുന്നു.

ആദ്യ 12 മത്സരങ്ങളില്‍ 10 തവണ ടീമിനെ വിജയത്തിലെത്തിച്ച ഓസ്‌ട്രേലിയയുടെ മൈക്കല്‍ ക്ലാര്‍ക്ക്, പാകിസ്ഥാന്റെ ഷുഹൈബ് മാലിക്ക്, സര്‍ഫറാസ് അഹമ്മദ്, അഫ്ഗാനിസ്ഥാന്റെ അസ്ഗര്‍ അഫ്ഗാന്‍ എന്നിവരുടെ പേരിലുളള റെക്കോര്‍ഡാണ് രോഹിത്ത് പഴങ്കഥയാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :