ധോണി വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി രവി ശാസ്ത്രി രംഗത്ത്

കൊൽക്കത്ത, ചൊവ്വ, 14 നവം‌ബര്‍ 2017 (20:15 IST)

 Ravi shastri , team india , dhoni , ms dhoni , cricket , മഹേന്ദ്ര സിംഗ് ധോണി , രവി ശാസ്ത്രി , ധോണി , അജിത് അഗാക്കർ, വിവിഎസ് ലക്ഷ്മൺ

ട്വന്റി-20യിൽ നിന്നും മഹേന്ദ്ര സിംഗ് ധോണി മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി രംഗത്ത്.

ധോണിയെ വിമര്‍ശിക്കുന്നവര്‍ കഴിഞ്ഞു പോയ കാലങ്ങളിലെ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാകും. ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ നേടിത്തന്ന ക്യാപ്‌റ്റനാണ് അദ്ദേഹം. മഹിയെ പോലൊരു താരം ഇന്ത്യന്‍ ടീമില്‍ വന്നിട്ടില്ല. വിക്കറ്റിന് പിന്നില്‍ നിന്ന് ടീമിനെ ഏകോപിപ്പിക്കാനുള്ള ധോണിയുടെ മികവ് മറ്റാര്‍ക്കുമില്ലെന്നും രവി ശാസ്‌ത്രി വ്യക്തമാക്കി.

മുൻ കാലങ്ങളിൽ ബാറ്റിംഗിലും ഫീൽഡിംഗിലുമുള്ള ധോണിയുടെ പ്രകടനം വളരെ മികച്ചതായിരുന്നുവെന്നും രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടി ക്രിക്കറ്റില്‍ നിന്നും ധോണി മാറി നില്‍ക്കണമെന്ന ആവശ്യവുമായി അജിത് അഗാക്കർ, എന്നിവർ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ക്രിക്കറ്റ് ലോകത്തു നിന്നും മഹിക്കെതിരെ ശക്തമായ പ്രസ്‌താവനകളുണ്ടായി. ഇതിന് പിന്നാലെയാണ് ധോണിക്ക് പിന്തുണയുമായി രവി ശാസ്‌ത്രി രംഗത്തുവന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

‘ആ സംഭവം ആത്മഹത്യ ചെയ്യണമെന്ന പ്രേരണ ശക്തമാക്കി’: വെളിപ്പെടുത്തലുമായി കുല്‍ദീപ് യാദവ്

ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്ന് യുവ ക്രിക്കറ്റ് താരം കുല്‍ദീപ് ...

news

മദ്യലഹരിയില്‍ പൊതുസ്ഥലത്ത് അഴിഞ്ഞാടി ലങ്കന്‍ താരങ്ങള്‍; കേസ് എടുക്കരുതെന്ന അപേക്ഷയുമായി ബോര്‍ഡ്

ഇന്ത്യന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ മദ്യലഹരിയില്‍ പൊതുസ്ഥലത്ത് ...

news

ആര്‍ക്കെങ്കിലും ഈ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചോ ?; ധോണിയേക്കുറിച്ച് ഗംഭീര്‍ നടത്തിയ പ്രസ്‌താവന വൈറലാകുന്നു

ഞങ്ങള്‍ ഏതാണ്ട് ഒരേ പ്രായക്കാരാണ്. 2011-12 സീസണില്‍ നമ്മള്‍ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ...

news

ലങ്കയ്‌ക്കെതിരായ പരമ്പര: ടീമില്‍ നിന്നും പാണ്ഡ്യ പുറത്ത് - കോഹ്‌ലി നയിക്കും

വിരാട് കോഹ്‌ലി ക്യാപ്റ്റനായി തുടരും. അജിങ്ക്യ രഹാനെയാണ് വൈസ് ക്യാപ്റ്റന്‍. ഈമാസം ...