കാര്യവട്ടത്ത് സംഭവിച്ചത് ഗുരുതര വീഴ്ച, രാജ്യത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് കെസിഎ; ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്റി-20യില്‍ സംഘാടകര്‍ ഒരു കാര്യം പറഞ്ഞു

തിരുവനന്തപുരം, വ്യാഴം, 9 നവം‌ബര്‍ 2017 (19:36 IST)

India newzealand third twenty20 , Trivandrum twenty20 , KCA , team india , cricket, Jayesh george , kohli , ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്നാം ട്വന്റി-20 , ജയേഷ് ജോര്‍ജ് , കെസിഎ , വിരാട് കോഹ്‌ലി

ആരാധകരെ തൃപ്‌തിപ്പെടുത്തുന്ന രീതിയില്‍ ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്നാം ട്വന്റി-20 മത്സരം കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയെങ്കിലും മാപ്പ് പറഞ്ഞ് സെക്രട്ടറി ജയേഷ് ജോര്‍ജ് രംഗത്ത്.

കാര്യവട്ടത്തെ മത്സരത്തില്‍ ഇരു ടീമുകളുടെയും ദേശീയഗാനം ആലപിക്കാതിരുന്നതിനാണ് ജയേഷ് ജോര്‍ജ് മാപ്പ് പറഞ്ഞിരിക്കുന്നത്. “ മഴ മൂലം കളി ആരംഭിക്കാന്‍ ഏറെ വൈകിയിരുന്നു. മഴ മാറിയപ്പോള്‍ എത്രയും വേഗം കളി ആരംഭിക്കാനുള്ള തിടുക്കത്തിലായിരുന്നു ഒഫീഷ്യല്‍സും  സംഘാടകരും. അങ്ങനെയാണ് കാര്യങ്ങള്‍ നീങ്ങിയത്. ഇതിനിടെ ദേശീയഗാനം ആലപിക്കുന്ന കാര്യം ആരും ഓര്‍മിപ്പിച്ചില്ല ”- എന്നും അദ്ദേഹം പറഞ്ഞു.

ദേശീയഗാനം ആലപിക്കാതെ മത്സരം ആരംഭിച്ചത് ഗുരുതര വീഴ്ചയാണ്. ഇത്തരത്തിലുള്ള വലിയ തെറ്റുകള്‍ ഇനി ആവര്‍ത്തിക്കില്ല. ഉണ്ടായ വീഴ്‌ചയില്‍ താന്‍ രാജ്യത്തോട് മാപ്പ് ചോദിക്കുന്നുവെന്നും കെസിഎ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ഇംഗ്ലീഷ് മാധ്യമമായ ഡെക്കാന്‍ ക്രോണിക്കിള്‍ ആണ് ഇക്കാ‍ര്യം റിപ്പോര്‍ട്ട് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

കോഹ്‌ലി ഒന്നാമന്‍, ഒപ്പം ജസ്‌പ്രിത് ബുമ്രയും; നിരാശ പകര്‍ന്ന് മറ്റു താരങ്ങള്‍

റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ...

news

ധോണി എത്രനാള്‍ ടീമിലുണ്ടാകണം; നെഹ്‌റയുടെ വാക്കുകള്‍ വൈറലാകുന്നു

കുട്ടി ക്രിക്കറ്റില്‍ നിന്നും മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കണമെന്ന ആവശ്യം മുന്‍ താരങ്ങള്‍ ...

news

അവരെ അവഗണിക്കാതിരുന്നതിനു കോഹ്‌ലിക്കൊരു ബിഗ് സല്യൂട്ട്! - വീഡിയോ കാണാം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ആരാധകരുടെ സ്നേഹം ആവോളം അറിഞ്ഞാണ് ഇന്ത്യൻ ക്രിക്കറ്റ് ...

news

വിരാടിന്റെ ഗോഡ്‌ഫാദര്‍ ധോണി തന്നെ; തിരുവനന്തപുരത്തെ ഈ വീഡിയോ അതിനുള്ള തെളിവ്

ഫോമിന്റെ പേരില്‍ ആരോപണം നേരിടുന്ന മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ത്യന്‍ ...

Widgets Magazine