ധോണിയെ ഒഴിവാക്കണമെന്ന ആവശ്യവുമായി മറ്റൊരു ഇന്ത്യന്‍ താരം കൂടി

ന്യൂഡല്‍ഹി, വെള്ളി, 10 നവം‌ബര്‍ 2017 (13:51 IST)

 MS Dhoni , Aakash Chopra , team india , Virat kohli , cricket , ആകാശ് ചോപ്ര , മഹേന്ദ്ര സിംഗ് ധോണി , വിരാട് കോഹ്‌ലി ,  വിവിഎസ് ലക്ഷ്മണന്‍

ട്വന്റി-20യില്‍ നിന്നും മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നതിന് പിന്നാലെ അതേ ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

ധോണിയെ ട്വന്റി-20ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കണം. ഗ്രൌണ്ടില്‍ അദ്ദേഹത്തിന്റെ പിടി അയയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ശ്രീലങ്കയ്‌ക്കെതിരെ വരാന്‍ പോകുന്ന മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം നടത്തും. എന്നാല്‍, ദക്ഷിണാഫ്രിക്കയെ നേരിടാന്‍ ഇറങ്ങുമ്പോള്‍ അനുകൂലസാഹചര്യമായിരിക്കില്ല ഉണ്ടാകുക എന്നും ചോപ്ര പറഞ്ഞു.

നേരത്തെ വിവിഎസ് ലക്ഷ്മണും അജിത് അഗാള്‍ക്കറും ധോണിയെ ടീമില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇരുവരെയും തള്ളി ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും സുനില്‍ ഗവാസ്‌കറും രംഗത്തെത്തിയിരുന്നു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ആകാശ് ചോപ്ര മഹേന്ദ്ര സിംഗ് ധോണി വിരാട് കോഹ്‌ലി വിവിഎസ് ലക്ഷ്മണന്‍ Cricket Aakash Chopra Team India Virat Kohli Ms Dhoni

ക്രിക്കറ്റ്‌

news

കോഹ്‌ലി ഒന്നാമന്‍, ഒപ്പം ജസ്‌പ്രിത് ബുമ്രയും; നിരാശ പകര്‍ന്ന് മറ്റു താരങ്ങള്‍

റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ...

news

ധോണി എത്രനാള്‍ ടീമിലുണ്ടാകണം; നെഹ്‌റയുടെ വാക്കുകള്‍ വൈറലാകുന്നു

കുട്ടി ക്രിക്കറ്റില്‍ നിന്നും മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കണമെന്ന ആവശ്യം മുന്‍ താരങ്ങള്‍ ...

news

അവരെ അവഗണിക്കാതിരുന്നതിനു കോഹ്‌ലിക്കൊരു ബിഗ് സല്യൂട്ട്! - വീഡിയോ കാണാം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ആരാധകരുടെ സ്നേഹം ആവോളം അറിഞ്ഞാണ് ഇന്ത്യൻ ക്രിക്കറ്റ് ...