ജനരക്ഷായാത്രയില്‍ പി ജയരാജനെതിരായ ‘കൊലവിളി’; വി മുരളീധരനെതിരെ കേസ്

ജനരക്ഷായാത്രയില്‍ പി ജയരാജനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിന് വി മുരളീധരനെതിരെ കേസ്

V Muraleedharan , P Jayarajan , JanaRaksha Yathra , Kerala BJP , സി‌പി‌എം  , പി. ജയരാജന്‍ , വി.മുരളീധരന്‍ , ജനരക്ഷാ യാത്ര
കണ്ണൂര്‍| സജിത്ത്| Last Modified ഞായര്‍, 8 ഒക്‌ടോബര്‍ 2017 (12:39 IST)
ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനെതിരെ പൊലീസ് കേസെടുത്തു. കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രക്കിടെ സി‌പി‌എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ ‘കൊലവിലി’ മുദ്രവാക്യം വിളിച്ച സംഭവത്തിലാണ് വി.മുരളീധരനെതിരെയും മറ്റ് പ്രവർത്തകർക്കെതിരെരും പോലീസ് കേസെടുത്തിരിക്കുന്നത്.

നേരത്തെ, ജയരാജത്തിനെതിരെ മുദ്രാവാക്യം വിളിച്ചതിനെതിരെ സിപിഎം രംഗത്തെത്തിയിരുന്നു. ‘ഒറ്റക്കൈയാ ജയരാജാ മറ്റേ കൈയും കാണില്ല' എന്ന മുദ്രാവാക്യം തനിക്കെതിരെയുള്ള കൊലവിളിയാണെന്ന് ജയരാജനും പാർട്ടി നേതൃത്വവും ആരോപിച്ചിരുന്നു. ഇതിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്.

യാത്രയുടെ നാലാം ദിനം കണ്ണൂര്‍ ജില്ലയിലെ പാനൂരിലൂടെ കടന്നു പോകുന്ന വേളയിലാണ് ജയരാജനെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ മുരളീധരനാണ് ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തതെന്നും പരാതിയില്‍ പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :