കൂടെ നില്‍ക്കുന്നവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത വ്യക്തിയാണ് വി എസ് എന്ന് എ സുരേഷ്; പാര്‍ട്ടി പുനഃപ്രവേശ വിഷയത്തില്‍ അദ്ദേഹം ഇടപെട്ടില്ല

തിരുവനന്തപുരം, ശനി, 7 ഒക്‌ടോബര്‍ 2017 (10:45 IST)

V S Achudanandhan , CPIM Kerala , suresh , എ.സുരേഷ് , വി എസ് അച്യുതാനന്ദന്‍ , സിപി‌എം

വി എസ് അച്യുതാനന്ദനെ അതിരൂക്ഷമായി വിമര്‍ശിച്ച് മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എ.സുരേഷ്. പാര്‍ട്ടി പുനഃപ്രവേശന വിഷയത്തില്‍ വിഎസ് അച്യുതാനന്ദന്‍ തനിക്കുവേണ്ടി ഒന്നുംതന്നെ ചെയ്തില്ലെന്ന് സുരേഷ് പറഞ്ഞു. താന്‍ ആവശ്യപ്പെടാതെ തന്നെ ഇക്കാര്യത്തില്‍ ഇടപെടേണ്ട വ്യക്തിയായിരുന്നു വി എസ്. എന്നാല്‍ കൂടെ നില്‍ക്കുന്നവര്‍ക്ക് വേണ്ടി അദ്ദേഹം ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും സുരേഷ് ആരോപിച്ചു. 
 
എ. അശോകന്‍, ഒ.കെ വാസു എന്നീ ബിജെപി പ്രവര്‍ത്തകരെ ഉള്‍ക്കൊണ്ട പാര്‍ട്ടിയാണ് സിപിഎം എന്നും സുരേഷ് പറഞ്ഞു. ബിജെപി നേതാക്കളെ പാര്‍ട്ടിയിലെടുത്തത് നയവ്യതിയാനത്തിന്റെ പ്രതിഫലനമാണെന്നും സുരേഷ് പറഞ്ഞു. തനിക്ക് ഈ പാര്‍ട്ടിയില്‍ ഗോഡ്ഫാദറായി ആരുമില്ല. സിപിഎമ്മിന്റെ അനുഭാവിയായി എന്നും തുടരുമെന്നും സുരേഷ് വ്യക്തമാക്കി.  
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ദിലീപ് കേസിൽ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്!

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപ് പക്ഷം ഉന്നയിക്കുന്നത് ഗുരുതര ...

news

ഭർത്താവിനെ കെട്ടിയിട്ടു, പിഞ്ചുമകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; നാൽവർ സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയില്‍ 25കാരിയായ മുസ്ലിം യുവതിയെ ...

Widgets Magazine