ഇന്ത്യയ്‌ക്ക് മികച്ച തുടക്കം; അരങ്ങേറ്റ ടെസ്‌റ്റിൽ അർധസെഞ്ചുറിയുമായി പൃഥ്വി ഷാ

ഇന്ത്യയ്‌ക്ക് മികച്ച തുടക്കം; അരങ്ങേറ്റ ടെസ്‌റ്റിൽ അർധസെഞ്ചുറിയുമായി പൃഥ്വി ഷാ

രാജ്‌കോട്ട്| Rijisha M.| Last Updated: വ്യാഴം, 4 ഒക്‌ടോബര്‍ 2018 (11:23 IST)
വിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ പതിനെട്ടുകാരന്‍ പൃഥ്വി അർദ്ധ ശതകം നേടി താരമായി. കെഎല്‍ രാഹുലിനെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായെങ്കിലും പതറാതെ ബാറ്റ് വീശി പൃഥ്വി ഷാ തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. നാല് പന്തില്‍ പൂജ്യം റണ്‍സുമായി രാഹുലിന് മടങ്ങേണ്ടിവന്നു.

ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നെങ്കിലും 57 പന്തില്‍ ഏഴ് ഫോറുകളുടെ അകമ്പടിയോടെ 50 റണ്‍സെടുത്ത പൃഥ്വിയ്ക്ക് കൂട്ടായി 38 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാര ക്രീസിലുണ്ട്. ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ജൂനിയര്‍ ടീമിന്‍റെ മുന്‍ ക്യാപ്റ്റനും ഓപ്പണിങ് ബാറ്റ്സ്മാനുമായ പൃഥ്വി ഷാ
ഇംഗ്ലണ്ടിനെതിരെ അവസാനമായി നടന്ന ടെസ്റ്റ് പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും പ്ലെയിങ് ഇലവനില്‍ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ശിഖര്‍ ധവാന് പകരക്കാരനായാണ് പൃഥ്വി ഈ ടെസ്റ്റില്‍ ടീമിലില്‍ ഇടംപിടിച്ചത്.

അതേസമയം, 2014-ന് ​ശേ​ഷം ആ​ദ്യ​മായി വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ഇ​ന്ത്യ​യി​ലെ​ത്തു​മ്പോൾ കെമര്‍ റോച്ച്‌ ഇല്ലാതെയാണ് ഇവർ മത്സരത്തിനിറങ്ങുന്നത്. ജേസണ്‍ ഹോള്‍ഡറിനു പകരം ക്രെയിഗ് ബ്രാത്‌വൈറ്റാണ് വിന്‍ഡീസിനെ നയിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :