പടക്കളത്തിലേക്ക് കോഹ്‌ലിയെത്തുന്നു, ഇനി വേറേ ലെവല്‍ കളി !

രാജ്‌കോട്ട്, ബുധന്‍, 3 ഒക്‌ടോബര്‍ 2018 (15:45 IST)

വിരാട് കോഹ്‌ലി, വെസ്റ്റിന്‍ഡീസ്, ഇന്ത്യ, വിന്‍ഡീസ്, ടീം ഇന്ത്യ, എം എസ് ധോണി, Virat Kohli, West Indies, Windies, Team India, M S Dhoni

ഏഷ്യാകപ്പ് ഒരു ടെസ്റ്റ് ഡോസായിരുന്നു. വിജയത്തിന്‍റെ പാതയിലേക്ക് ടീം ഇന്ത്യയുടെ മടങ്ങിവരവിന്‍റെ സൈറണ്‍. കളി കാണാനിരിക്കുന്നതേയുള്ളൂ. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇറങ്ങുമ്പോള്‍ നായകസ്ഥാനത്ത് ഒരേയൊരു വിരാട് കോഹ്‌ലി!
 
ഏഷ്യാകപ്പില്‍ ഇന്ത്യ വിജയങ്ങള്‍ കൊയ്തെടുക്കുമ്പോഴും എന്തോ ഒരു കുറവ് ബാറ്റിംഗ് നിരയില്‍ അനുഭവപ്പെട്ടിരുന്നു. അത് കോഹ്‌ലിയുടെ അഭാവം തന്നെയായിരുന്നു. ആ ബാറ്റിംഗ് താളത്തിന്‍റെ രാജകീയശോഭയില്ലാതെ എങ്ങനെയാണ് ഇന്ത്യന്‍ ബാറ്റിംഗിന് പൂര്‍ണതയുണ്ടാവുക!
 
ഏഷ്യാകപ്പിലെ വിജയത്തിന്‍റെ മോടിയിലാണ് എത്തുന്നതെങ്കിലും ടെസ്റ്റിന്‍റെ കാര്യത്തില്‍ അല്‍പ്പം കയ്പ്പേറിയ അനുഭവങ്ങളില്‍ നിന്നാണ് ഇന്ത്യ വരുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4-1നാണ് ഇന്ത്യ അടിയറ വച്ചത്. അതുകൊണ്ടുതന്നെ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഏറെ നിര്‍ണായകമാണ്.
 
രണ്ട് ടെസ്റ്റുകളുള്ള പരമ്പരയില്‍ വിജയിക്കുക എന്നത് ഒന്നാം റാങ്ക് നിലനിര്‍ത്താനും ഇന്ത്യയ്ക്ക് അനിവാര്യമാണ്. വിന്‍ഡീസിനെതിരായ പരമ്പരയ്ക്ക് ശേഷം ഓസ്ട്രേലിയയെയാണ് നേരിടാനുള്ളത് എന്നതിനാല്‍ ഈ പരമ്പരയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. 
 
വിരാട് കോഹ്‌ലിയുടെ ക്യാപ്ടന്‍സിയുടെയും ബാറ്റിംഗ് കരുത്തിന്‍റെയും ബലത്തില്‍ ഇന്ത്യ വിന്‍ഡീസിനെ നിലം തൊടാതെ പറപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഇന്ത്യന്‍ ടീമിന് പരിശീലന മത്സരമില്ല; ജയിച്ചു കയറാന്‍ പുതിയ തന്ത്രവുമായി ബിസിസിഐ

ഓസീസ് പര്യടത്തിന് മുമ്പ് ഇന്ത്യന്‍ ടീമിന് പരിശീലന മത്സരമില്ല. ആവശ്യത്തിന് പരിശീലന ...

news

ഏഷ്യാ കപ്പുയർത്തിയ രോഹിത്തിനും കൂട്ടർക്കും ആശംസയറിയിച്ച് റെയ്ന

പൊരുതി ഏഷ്യാ കപ്പിൽ ഏഴാം തവണയും കിരീടം ഉയർത്തിയ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി സുരേഷ് ...

news

ഏഴാം തവണയും ഏഷ്യയിലെ രാജാക്കന്മാരായി ഇന്ത്യ!

ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഏഴാം തവണയും ഏഷ്യയിലെ രാജാക്കന്മാരായി. ആവേശകരമായ മത്സരത്തിൽ ...

news

ഇന്ത്യയ്‌ക്ക് വെല്ലുവിളിയുമായി ബംഗ്ലാദേശ്; ഏഷ്യാ കപ്പ് ഫൈനൽ ഇന്ന്

ആവേശഭരിതമായ ഏഷ്യാ കപ്പ് ഫൈനല്‍ ഇന്ന്. ഇത്തവണത്തെ ടൂർണ്ണമെന്റിൽ തോൽവി അറിയാത്ത ...

Widgets Magazine