അതിർത്തിയിൽ വീണ്ടും ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക് ? ചില വലിയ സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് രാജ്നാഥ് സിംഗ്

Sumeesh| Last Modified ശനി, 29 സെപ്‌റ്റംബര്‍ 2018 (13:47 IST)
ഡൽഹി: ഇന്ത്യാ പാകിസ്ഥാൻ അതിർത്തിയിൽ ചില വലിയ കാര്യങ്ങൽ സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്.. രണ്ട് മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ഈ വലിയ കാര്യങ്ങൾ സംഭവിച്ചത്. ഇതിന്റെ വിഷദംശങ്ങൾ പിന്നീട് വെളിപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാ പാക് അതിർത്തിയിൽ ചിലത് സംഭവിച്ചിട്ടുണ്ട്. നിങ്ങൾക്കെന്നെ വിശ്വസിക്കാം സംഭവച്ചതെന്താണെങ്കിലും അത് രാജ്യത്തിന്റെ നല്ലതിനു വേണ്ടുയാണ്. പാക് അധീന കഷ്മീരിൽ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ ട്രൈക്കിന് ഒരു വർഷ പിന്നിടുമ്പോഴാണ് രാജ്നാഥ് സിംഗിന്റെ നിർണായക വെളിപ്പെടുത്തൽ.

പാകിസ്ഥാനെതിരെ ആദ്യം വെടിയുതിർക്കരുതെന്ന് ഇന്ത്യൻ സേനക്ക് നിർദേശം നടത്തിയിട്ടുണ്ട്. എന്നാൽ പകിസ്ഥാന്റെ ഭാഗത്തു നിന്നും പ്രകോപനം ഉണ്ടാവുകയാണെങ്കിൽ. അവരാണ് ആദ്യം നമുക്കെതിരെ വെടിയുതിർക്കുന്നതെങ്കിൽ പിന്നീട് ബുള്ളറ്റുകളുടെ എണ്ണം നോക്കേണ്ടതില്ല എന്ന സൈനികർക്ക് നിർദേശം നൽകിയതായും രാജ്നാഥ് സിംഗ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :