ഏഴാം തവണയും ഏഷ്യയിലെ രാജാക്കന്മാരായി ഇന്ത്യ!

ഏഴാം തവണയും ഏഷ്യയിലെ രാജാക്കന്മാരായി ഇന്ത്യ!

ദുബായ്| Rijisha M.| Last Modified ശനി, 29 സെപ്‌റ്റംബര്‍ 2018 (07:55 IST)
ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഏഴാം തവണയും ഏഷ്യയിലെ രാജാക്കന്മാരായി. ആവേശകരമായ മത്സരത്തിൽ അവസാന ബോളിലായിരുന്നു ഇന്ത്യ വിജയം കണ്ടത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നു വിക്കറ്റ് ശേഷിക്കേ ലക്ഷ്യത്തിലെത്തി.

ബാറ്റിംഗിൽ മികച്ച തുടക്കം കിട്ടിയിട്ടും ബംഗ്ലാദേശിന് ഇന്ത്യയോട് ജയിക്കാനായില്ല. മഹ്മദുള്ള എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ ആറു റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയെ കേദാര്‍ ജാദവും (24) കുല്‍ദീപ് യാദവും (5) ചേര്‍ന്ന് വിജയത്തിലെത്തിക്കുകയായിരുന്നു.

അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ചാണ് ബംഗ്ലാദേശ് കീഴടങ്ങിയത്. രവീന്ദ്ര ജഡേജ (23) ഭുവവനേശ്വര്‍ കുമാര്‍ (21) എന്നിവരുടെ ഇന്നിങ്സുകള്‍ അവസാന നിമിഷം ഇന്ത്യയ്ക്ക് രക്ഷയായി. വീന്ദ്ര ജഡേജ-ഭുവനേശ്വര്‍ സഖ്യം ഇന്ത്യയെ വിജയത്തിലെത്തിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :