അരങ്ങേറ്റ ടെസ്‌റ്റിൽ സെഞ്ചുറിയുമായി പൃഥ്വി ഷാ പുറത്ത്

രാജ്കോട്ട്, വ്യാഴം, 4 ഒക്‌ടോബര്‍ 2018 (14:32 IST)

വിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. എന്നാൽ തിളങ്ങിയത് പൃഥ്വിയാണ്. അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ പതിനെട്ടുകാരന്‍ പൃഥ്വി സെഞ്ചുറി നേടി ഇന്ത്യ്ൻ താരമായി. 99 പന്തില്‍ 15 ബൗണ്ടറി സഹിതമാണ് ഷായുടെ സെഞ്ചുറി. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പതിനഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് പൃഥ്വി ഷാ.
 
അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഷാ സ്വന്തം പേരിലാക്കി. ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. നാല് പന്തില്‍ പൂജ്യം റണ്‍സുമായി ഓപ്പണര്‍ കെ.എല്‍ രാഹുല്‍ മടങ്ങി. ഷാനോന്‍ ഗബ്രിയേലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു രാഹുൽ. 
 
ജൂനിയര്‍ ടീമിന്‍റെ മുന്‍ ക്യാപ്റ്റനും ഓപ്പണിങ് ബാറ്റ്സ്മാനുമായ പൃഥ്വി ഷാ  ഇംഗ്ലണ്ടിനെതിരെ അവസാനമായി നടന്ന ടെസ്റ്റ് പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും പ്ലെയിങ് ഇലവനില്‍ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ശിഖര്‍ ധവാന് പകരക്കാരനായാണ് പൃഥ്വി ഈ ടെസ്റ്റില്‍ ടീമിലില്‍ ഇടംപിടിച്ചത്.
 
അതേസമയം, 2014-ന് ​ശേ​ഷം ആ​ദ്യ​മായി വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ഇ​ന്ത്യ​യി​ലെ​ത്തു​മ്പോൾ കെമര്‍ റോച്ച്‌ ഇല്ലാതെയാണ് ഇവർ മത്സരത്തിനിറങ്ങുന്നത്. ജേസണ്‍ ഹോള്‍ഡറിനു പകരം ക്രെയിഗ് ബ്രാത്‌വൈറ്റാണ് വിന്‍ഡീസിനെ നയിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഇന്ത്യയ്‌ക്ക് മികച്ച തുടക്കം; അരങ്ങേറ്റ ടെസ്‌റ്റിൽ അർധസെഞ്ചുറിയുമായി പൃഥ്വി ഷാ

വിന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. അരങ്ങേറ്റ മത്സരത്തിന് ...

news

പടക്കളത്തിലേക്ക് കോഹ്‌ലിയെത്തുന്നു, ഇനി വേറേ ലെവല്‍ കളി !

ഏഷ്യാകപ്പ് ഒരു ടെസ്റ്റ് ഡോസായിരുന്നു. വിജയത്തിന്‍റെ പാതയിലേക്ക് ടീം ഇന്ത്യയുടെ ...

news

ഇന്ത്യന്‍ ടീമിന് പരിശീലന മത്സരമില്ല; ജയിച്ചു കയറാന്‍ പുതിയ തന്ത്രവുമായി ബിസിസിഐ

ഓസീസ് പര്യടത്തിന് മുമ്പ് ഇന്ത്യന്‍ ടീമിന് പരിശീലന മത്സരമില്ല. ആവശ്യത്തിന് പരിശീലന ...

news

ഏഷ്യാ കപ്പുയർത്തിയ രോഹിത്തിനും കൂട്ടർക്കും ആശംസയറിയിച്ച് റെയ്ന

പൊരുതി ഏഷ്യാ കപ്പിൽ ഏഴാം തവണയും കിരീടം ഉയർത്തിയ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി സുരേഷ് ...

Widgets Magazine