എട്ടിന്റെ പണി ചോദിച്ചു വാ‍ങ്ങി; കോഹ്‌ലിയെ ‘വലിച്ചു കീറി ആരാധകര്‍’

മുംബൈ, വ്യാഴം, 8 നവം‌ബര്‍ 2018 (14:46 IST)

   virat kohli , team india , cricket , leave india , ക്രിക്കറ്റ് , കോഹ്‌ലി , ഇന്ത്യ , ബിജെപി , ആര്‍ എസ് എസ്

ആരാധകരുടെ പ്രിയതാരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. നേട്ടങ്ങളില്‍ നിന്നും റെക്കോര്‍ഡുകളിലേക്കുള്ള അദ്ദേഹത്തിന്റെ ജൈത്രയാത്ര തുടരുകയാണ്. എന്നാല്‍, പിന്തുണ നല്‍കി ഒപ്പമുണ്ടായിരുന്ന ആരാധകര്‍ തന്നെ വിരാടിന്റെ തള്ളിപ്പറയുകയാണിപ്പോള്‍.

വിദേശ താരങ്ങളെ ഇഷ്‌ടപ്പെടുന്നവര്‍ രാജ്യം വിട്ടു പോകണമെന്ന വിവാദ പ്രസ്‌താവനയാണ് വിരാടിനു വന്‍ തിരിച്ചടിയായത്.

തന്റെ പേരിലുള്ള പുതിയ മൊബൈൽ ആപ്ലിക്കേഷന്റെ പ്രചാരണാർഥം പുറത്തിറക്കിയ വിഡിയോയില്‍ ആരാധകരോട് സംവദിക്കുന്നതിനിടെയാണ് കോഹ്‌ലി ഈ പരാമർശം നടത്തിയത്. ഇതോടെ ഇന്ത്യന്‍ ക്യാപ്‌റ്റനെതിരെ പരിഹാസവും ആക്ഷേപവും ശക്തമായി.

കോഹ്‌ലിയുടെ ഭാഷ തീവ്ര ഹിന്ദുത്വ വാദികളുടേത് പോലെയാണെന്നായിരുന്നു ഒരു വിഭാഗം വിമര്‍ശകര്‍ വ്യക്തമാക്കിയത്. ഇഷ്‌ടമല്ലാത്ത കാര്യങ്ങള്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ അല്ലെങ്കില്‍ ഭരണകൂടത്തിനെതിരെ സംസാരിക്കുകയോ ചെയ്യുന്നവരോട് പാകിസ്ഥാനിലേക്ക് പൊക്കോളൂ എന്നു പറയുന്ന സംഘപരിവാറിന്റെ നിലപാട് തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനില്‍ നിന്നും ഉണ്ടായതെന്ന വിമര്‍ശനം ശക്തമാകുകയാണ്.

കോഹ്‌ലിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിക്കുന്നുണ്ട്. വ്യാപക പ്രതിഷേധമാണ് താരത്തിനെതിരെ നടക്കുന്നത്. രൂക്ഷമായ ഭാഷയിലാണ് പലരും വിമര്‍ശനവുമായി രംഗത്തുവന്നത്.

ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും താരങ്ങളെയാണ് കൂടുതൽ ഇഷ്‌ടമെന്ന് വ്യക്തമാക്കിയ ആരാധകനോട് രാജ്യം വിട്ടു പോകാന്‍ പറഞ്ഞതാണ് വിരാടിന് തിരിച്ചടിയായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഐപിഎല്ലിന് മാറ്റ് കുറയും; കോഹ്‌ലിയുടെ ആവശ്യം നിസാരമല്ല - കോടികള്‍ ഒഴുക്കേണ്ടി വരും

ലോകകപ്പ് മുന്നില്‍ കണ്ട് ഇന്ത്യൻ പേസ് ബോളർമാർക്ക് വരുന്ന ഐപിഎൽ സീസണില്‍ വിശ്രമം ...

news

‘വിദേശ താരങ്ങളെ ഇഷ്‌ടപ്പെടുന്നവര്‍ രാജ്യം വിട്ടു പോകണം’; കോഹ്‌ലിയുടെ പ്രസ്‌താവന ആളിക്കത്തുന്നു

വിവാദക്കുരുക്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. ...

news

സുഖിപ്പിക്കല്‍ പരാമര്‍ശം ആളിക്കത്തുന്നതിനു മുമ്പ് പിന്‍‌വലിച്ചു; അസ്ഹര്‍ - ഗംഭീര്‍ വാക്‍പോര് രൂക്ഷമാകുന്നു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദീനും ഗൗതം ഗംഭീറും തമ്മിലുള്ള വാക്‍പോര് ...

news

കോഹ്‌ലിയുടെ റെക്കോര്‍ഡ് തരിപ്പണം; ഹിറ്റ്‌മാന്റെ ദീപാവലി വെടിക്കെട്ടില്‍ തകര്‍ന്നത് ഒരുപിടി റെക്കോര്‍ഡുകള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ...

Widgets Magazine