ലോകകപ്പില്‍ ധോണി കളിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായി; വെളിപ്പെടുത്തല്‍ നടത്തിയത് എംഎസ്‌കെ പ്രസാദ്

ലോകകപ്പില്‍ ധോണി കളിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായി; വെളിപ്പെടുത്തല്‍ നടത്തിയത് എംഎസ്‌കെ പ്രസാദ്

  ms dhoni , team india , 2019 world cup , virat kohli , karthik , മഹേന്ദ്ര സിംഗ് ധോണി , 2019 ലോകകപ്പ് , എംഎസ്‌കെ പ്രസാദ് , റിഷഭ് പന്ത് , ദിനേശ് കാര്‍ത്തിക്ക്
മുംബൈ| jibin| Last Modified വെള്ളി, 12 ഒക്‌ടോബര്‍ 2018 (10:35 IST)
2019 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമില്‍ മഹേന്ദ്ര സിംഗ് ധോണി കളിക്കുമെന്ന് വ്യക്തമായി. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ആദ്യ രണ്ട് ഏകദിന മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് നടത്തിയ പ്രസ്‌താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമായത്.

വിന്‍ഡീസിനെതിരായ ആദ്യ രണ്ട് ഏകദിനത്തില്‍ നിന്ന് ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കി പകരം റിഷഭ് പന്തിനെ ഉള്‍പ്പെടുത്താനുണ്ടായ കാരണം വെളിപ്പെടുത്തുന്നതിനിടെയാണ് പ്രസാദ് ധോണി അടുത്ത ലോകകപ്പില്‍ കളിക്കുമെന്ന് സൂചന നല്‍കിയത്.

“ അടുത്ത ലോകകപ്പ് ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ആരാണെന്നതില്‍ ആര്‍ക്കും സംശയമില്ല. രണ്ടാം വിക്കറ്റ് കീപ്പര്‍ ആരായിരിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതുണ്ട്. അതിനാലാണ് പന്തിന് അവസരം നല്‍കിയത്. കാര്‍ത്തിക്കിന് ടീം അവസരം നല്‍കിയിരുന്നുവെന്നും” - എന്നും പ്രസാദ് പറ‌ഞ്ഞു.

അടുത്ത ലോകകപ്പില്‍ ധോണി ഇന്ത്യന്‍ ടീമില്‍ ഉണ്ടാകുമെന്ന് പ്രസാദിന്റെ വാക്കുകളിലൂടെ വ്യക്തമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :