ടെസ്‌റ്റ് ടീമില്‍ നിന്ന് തഴയപ്പെട്ട രോഹിത് ശ്രേയസ് അയ്യരുടെ കീഴില്‍ കളിക്കും

ടെസ്‌റ്റ് ടീമില്‍ നിന്ന് തഴയപ്പെട്ട രോഹിത് ശ്രേയസ് അയ്യരുടെ കീഴില്‍ കളിക്കും

 Rohit Sharma , Mumbai , Vijay Hazare Trophy , team india , രോഹിത് ശര്‍മ്മ , വിജയ് ഹസാരെ , വെസ്‌റ്റ് ഇന്‍ഡീസ് , രോഹിത് , ശ്രേയസ് അയ്യര്‍
മുംബൈ| jibin| Last Modified ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (15:06 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ടെസ്‌റ്റ് ടീമില്‍ നിന്ന് പുറത്തായ രോഹിത് ശര്‍മ്മ വിജയ് ഹസാരെ ട്രോഫിയുടെ നോക്കൗട്ട് മത്സരങ്ങളില്‍ കളിക്കും. യുവതാരം ശ്രേയസ് അയ്യര്‍ നയിക്കുന്ന മുംബൈ ടീമിലാണ് ഹിറ്റ്മാന്‍ പാഡ് കെട്ടുക.

ഈ മാസം 14ന് ബീഹാറുമായാണ് മുംബൈയുടെ ക്വാര്‍ട്ടര്‍ മത്സരം. ഈ മത്സരത്തില്‍ മുംബൈ ജയിച്ചാല്‍ 17ന് നടക്കുന്ന സെമി ഫൈനലിലും രോഹിത് കളിക്കും.

മുംബൈ ഫൈനലില്‍ കയറിയാല്‍ ആ മത്സരം രോഹിത് ശര്‍മ്മയ്‌ക്ക് നഷ്‌ടമാകും. വെസ്‌റ്റ് ഇന്‍ഡീസിനെതിരായുള്ള ഏകദിന മത്സരത്തില്‍ കളിക്കേണ്ടതുള്ളതിനാലാണ് ഫൈനല്‍ മത്സരം താരത്തിനു നഷ്‌ടമാകുക.

അതേസമയം, വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും പ്രകടനം പുറത്തെടുത്താല്‍ വിന്‍ഡീസിനെതിരായ ഏകദിനത്തില്‍ മികച്ച പ്രകടനം രോഹിത് കാഴ്‌ചവയ്‌ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :