ക്യാപ്‌റ്റന്‍ സ്ഥാനം ആര്‍ക്ക് ?; രണ്ടാം ടെസ്‌റ്റില്‍ കോഹ്‌ലിക്ക് ഇടമില്ല - ആ യുവതാരം ടീമിലേക്ക്

ക്യാപ്‌റ്റന്‍ സ്ഥാനം ആര്‍ക്ക് ?; രണ്ടാം ടെസ്‌റ്റില്‍ കോഹ്‌ലിക്ക് ഇടമില്ല - ആ യുവതാരം ടീമിലേക്ക്

 mayank agarwal , India , virat kohli , team india , വിരാട് കോഹ്‌ലി , ഇന്ത്യ വെസ്‌റ്റ് ഇന്‍ഡീസ് , ടെസ്‌റ്റ് , അഗര്‍വാള്‍
ഹൈദരാബാദ്| jibin| Last Modified ബുധന്‍, 10 ഒക്‌ടോബര്‍ 2018 (11:53 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി കളിച്ചേക്കില്ല. പുതുമുഖ താരം മായങ്ക് അഗര്‍വാളിന് അവസരം നല്‍കി വിരാടിന് വിശ്രമം നല്‍കാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്.

ഈ മാസം 12നാണ് വിന്‍‌ഡീസിനെതിരായ രണ്ടാം ടെസ്‌റ്റ്. അരങ്ങേറ്റ മത്സരത്തില്‍ കോഹ്‌ലിയുടെ നാലാം നമ്പറിലായിരിക്കും അഗര്‍വാള്‍ ഇറങ്ങുകയെന്ന പ്രത്യേകതയുമുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനമാണ് യുവതാരത്തിന് ഇന്ത്യന്‍ ടീമിലേക്ക് വാതില്‍ തുറന്നത്.


അതേസമയം, കോഹ്‌ലിയുടെ അഭാവത്തില്‍ നായകസ്ഥാനം ആര് ഏറ്റെടുക്കുമെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.

വിന്‍ഡീസിനെതിരായ ആദ്യ ടെസ്‌റ്റില്‍ അഗര്‍വാള്‍ കളിക്കുമെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും പൃഥി ഷായ്‌ക്ക് അവസരം നല്‍കുകയായിരുന്നു. ആദ്യ ടെസ്‌റ്റില്‍ തന്നെ ഷാ തകര്‍പ്പന്‍ സെഞ്ചുറി കുറിച്ചതോടെ രണ്ടാം ടെസ്‌റ്റിലും താരത്തെ നിലനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചു. ഇതോടെയാണ് കോഹ്‌ലി വിശ്രം നല്‍കി അഗര്‍വാളിന് അവസരം നല്‍കാനുള്ള നീക്കം നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :