ഇന്ത്യയ്ക്ക് ആശ്വാസജയം, ഷമി കൊടുങ്കാറ്റായപ്പോള്‍ മൂന്നാം ടെസ്റ്റ് ഇന്ത്യയ്ക്ക്; പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്

ജോഹന്നാസ്ബര്‍ഗ്, ശനി, 27 ജനുവരി 2018 (21:44 IST)

ഇന്ത്യ, ദക്ഷിണാഫ്രിക്ക, മുഹമ്മദ് ഷമി, കോഹ്‌ലി, India, South Africa, Shami, Kohli

ദക്ഷിണാഫ്രിക്കയെ വീഴ്ത്തി മൂന്നാം ടെസ്റ്റ് വിജയിച്ച് ഇന്ത്യയ്ക്ക് ആശ്വാസ നേട്ടം. 63 റണ്‍സിനാണ് വിജയം സ്വന്തമാക്കിയത്. കളി തീരാന്‍ ഒന്നരദിവസം ബാക്കിയിരിക്കെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടിയത്. 
 
241 റണ്‍സ് എന്ന താരതമ്യേന ചെറിയ സ്കോറാണ് ഇന്ത്യ വിജയലക്‍ഷ്യമായി ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലേക്ക് വച്ചത്. എന്നാല്‍ വെറും 177 റണ്‍സിന് അവരുടെ പോരാട്ടം അവസാനിച്ചു.
 
മൂന്നാം ടെസ്റ്റ് നേടിയെങ്കിലും ആദ്യ രണ്ടുടെസ്റ്റുകളിലും പരാജയം കുടിച്ച ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നഷ്ടമായി. മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ പ്രകടനമാണ് മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഷമി 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചുവിക്കറ്റുകള്‍ നേടി.
 
ഒരു ഘട്ടത്തില്‍ മികച്ചനിലയില്‍ നിന്ന അനായാസമായി വിജയം നേടുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ പിന്നീടുണ്ടായ കൂട്ടത്തകര്‍ച്ച അവരെ പരാജയത്തിലേക്ക് നയിച്ചു.
 
ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 187 റണ്‍സും ദക്ഷിണാഫ്രിക്ക 194 റണ്‍സുമാണ് നേടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

എട്ടു കോടിയുടെ താരത്തിന് ഒരു നിരാശ മാത്രം; മനസ് തുറന്ന് സഞ്ജു രംഗത്ത്

രാജസ്ഥാന്‍ റോയല്‍‌സിലേക്ക് പോകുന്നത് തറവാട്ടിലേക്ക് പോകുന്നതുപോലെയാണെന്ന് മലയാളി താരം ...

news

ഐപിഎൽ താരലേലത്തിൽ ആര്‍ക്കും വേണ്ടാത്ത താരങ്ങള്‍ ഇവരെല്ലാം

ഐപിഎൽ പതിനൊന്നാം സീസണിലെ താരലേലത്തിൽ ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്‍സ് പൊന്നും വിലയുള്ള ...

news

സ്‌റ്റോക്‍സിന് മാത്രമല്ല പൊന്നും വില; കോടികള്‍ എറിഞ്ഞ് സഞ്ജുവിനെ രാജസ്ഥാൻ സ്വന്തമാക്കി

ഐപിഎൽ പതിനൊന്നാം സീസണിലെ താരലേലത്തിൽ മലയാളി താരം സഞ്ജു വി സാംസണെ പൊന്നും വില. എട്ട് ...

news

കരീബിയന്‍ കരുത്തിനെ ആര്‍ക്കും വേണ്ട; ആദ്യ റൗണ്ടില്‍ അവഗണന നേരിട്ട് ഗെയില്‍

ഐപിഎല്‍ താരലേലങ്ങളില്‍ പൊന്നും വിലയുള്ള ക്രിസ് ഗെയിലിനെ ഇത്തവണ ആര്‍ക്കും വേണ്ട. ...

Widgets Magazine