ആദ്യം ഷമിക്കെതിരെ, ഇപ്പോള്‍ ഫേസ്ബുക്കിനും! - ഹാസിന്‍ ജഹാന്റെ വാദങ്ങള്‍ ശക്തമാകുന്നു

ഭാര്യയുടെ പരാതിയില്‍ ‘പൊള്ളി’ ഷമി!

അപര്‍ണ| Last Modified ശനി, 10 മാര്‍ച്ച് 2018 (10:09 IST)
നിരവധി സ്‌ത്രീകളുമായി അവിഹിത ബന്ധമുള്ള വ്യക്തിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം മുഹമ്മദ് ഷമിയെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഹാസിന്‍ ജഹാന് ആരോപിച്ചിരുന്നു‍. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ ചര്‍ച്ചാവിഷയവും ഇതുതന്നെ. ഷമിക്കെതിരേ ആരോപണമുയര്‍ത്തിയ ഹാസിന്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കിനെതിരേയും ആരോപണമുയര്‍ത്തിയിരിക്കുകയാണ്.

ഭര്‍ത്താവിനെതിരായ കാര്യങ്ങള്‍ പറയാനും പിന്തുണയ്ക്കാനും തനിക്കൊപ്പം ആരുമില്ലാത്തതി‌നാലാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചതെന്ന് ഹാസിന്‍ പറയുന്നു. എന്നാല്‍ തന്റെ സമ്മതമില്ലാതെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടുകയും പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തുവെന്ന് ഹാസിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭാര്യ നല്‍കിയ പരാതിയില്‍ ഷമിക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമം, ഗാര്‍ഹിക പീഡനം തുടങ്ങിയവ ഉള്‍പ്പടെ ഏഴ് കേസുകളാണ് ഷമിക്കെതിരേ ചുമത്തിയിട്ടുള്ളത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്നും ശാരീരിക അക്രമം നടത്തിയെന്നും പൊലീസിന് ഹസിന്‍ എഴുതി നല്‍കിയ പരാതിയിലുണ്ട്.

യാദവ്പൂര്‍ പൊലീസ് സ്റ്റേഷന് കീഴിലാണ് ഷമിക്കെതിരേ കേസെടുത്തിരിക്കുന്നത്. ഷമിയുടെ കുടുംബത്തിലെ നാല് പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടു വര്‍ഷമായി ഷമിയും അദ്ദേഹത്തിന്റെ കുടുംബവും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നുമായിരുന്നു ഹാസിന്റെ ആരോപണം.

ഷമിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ട്. 2014ലെ ഐപിഎല്ലില്‍ ഡല്‍ഹിക്കായി കളിക്കുമ്പോള്‍ താന്‍ സമ്മാനമായി നല്‍കിയ ഫോണ്‍ ഷമിയുടെ ബിഎംഡബ്ല്യു കാറില്‍ ഒളിച്ചുവെച്ചത് കണ്ടുപിടിച്ചു. അതില്‍ വിവാഹേതര ബന്ധത്തെപ്പറ്റിയുള്ള തെളിവുകളുണ്ടായിരുന്നു. നിരവധി ഗര്‍ഭനിരോധന ഉറകളും കാറില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ലോക്ക് ചെയ്തിരുന്ന ഫോണ്‍ നിരവധി പാറ്റേണുകള്‍ മാറിമാറി പരിശോധിച്ചാണ് ഞാന്‍ തുറന്നതെന്നും ജഹാന്‍ പറഞ്ഞു.

കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ഷമി തന്നോട് മോശമായി പെരുമാറി. അദ്ദേഹത്തിന്റെ
സഹോദരനും അമ്മയും തന്നോട് മോശമായി പെരുമാറാറുണ്ട്. അവര്‍ തന്നെ കൊല്ലാന്‍പോലും ശ്രമിച്ചിരുന്നു. ഇക്കാര്യം ജാദവ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി പരാതി നല്‍കിയിരുന്നില്ലെന്നും ഹാസിന്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ഷാമിയുടെ പരസത്രീ ബന്ധങ്ങള്‍ തെളിയിക്കാനായി വാട്സ് ആപ്പിലെയും ഫേസ്‌ബുക്കിലെയും ചിത്രങ്ങളുടെ സ്ക്രീന്‍ ഷോട്ടുകളും ഹാസിന്‍ പുറത്തുവിട്ടിട്ടുണ്ട്.

ഇപ്പോള്‍ നിരവധി സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തുകയും അവരുമായി നടത്തിയ അശ്ലീല ചാറ്റുകള്‍ ശ്രദ്ധയില്‍ പെടുകയും ചെയ്തതോടെയാണ് എനിക്ക് നിയന്ത്രണം വിട്ടത്. ഒരു പാക് വനിതയുമായി വരെ ഷമിക്ക് ബന്ധമുണ്ട്. ഇനി ഇത് സഹിക്കാനാവില്ല. എല്ലാ തെളിവുകളും വച്ച് നിയമനടപടിക്ക് ഒരുങ്ങുകയാണ് താനെന്നും ഹസിന്‍ വ്യക്തമാക്കി.

അതേസമയം ആരോപണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് ഷമി ട്വിറ്ററിലൂടെ രംഗത്തെത്തി. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചു പുറത്തു വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ് എന്നും തന്റെ കരിയറും ജീവിതവും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പടച്ചുവിടുന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും താരം ട്വിറ്റ് ചെയ്തു.

ജഹാന്റെ ഗുരുതര ആരോപണങ്ങള്‍ മുന്‍നിര്‍ത്തി ബിസിസിഐ ഈ വര്‍ഷത്തെ താരങ്ങളുടെ വേതന വ്യവസ്ഥ കരാറില്‍ നിന്നും താരത്തെ പുറത്താക്കിയിട്ടുണ്ട്. നിരപരാധിത്വം തെളിയിച്ചാല്‍ താരത്തെ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്താമെന്നാണ് ബിസിസിഐ നിലപാട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ജോസ് ബട്‌ലര്‍ ഇംഗ്ലണ്ട് നായകസ്ഥാനം ഒഴിഞ്ഞു

ജോസ് ബട്‌ലര്‍ ഇംഗ്ലണ്ട് നായകസ്ഥാനം ഒഴിഞ്ഞു
2023 ഏകദിന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇംഗ്ലണ്ട് പുറത്തായിരുന്നു

അഫ്ഗാനിസ്ഥാനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചു; ഓസ്‌ട്രേലിയ ...

അഫ്ഗാനിസ്ഥാനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചു; ഓസ്‌ട്രേലിയ സെമിയില്‍
ഗ്രൂപ്പ് 'ബി'യില്‍ നിന്ന് ഓസ്‌ട്രേലിയയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്കയും ഏറെക്കുറെ സെമി ...

Kerala vs Vidarbha ranji trophy final: സച്ചിന്റെ പോരാട്ടം ...

Kerala vs Vidarbha ranji trophy final: സച്ചിന്റെ പോരാട്ടം പാഴായി?, വിദര്‍ഭക്കെതിരെ നിര്‍ണായകമായ ലീഡെടുക്കാനാകാതെ കേരളം
79 റണ്‍സുമായി ആദിത്യ സര്‍വതെ, 37 റണ്‍സുമായി അഹമ്മദ് ഇമ്രാന്‍ എന്നിവര്‍ മികച്ച പിന്തുണയാണ് ...

ഇതറിയാന്‍ റോക്കറ്റ് സയന്‍സ് പഠിക്കേണ്ടല്ലോ, ഇന്ത്യ ...

ഇതറിയാന്‍ റോക്കറ്റ് സയന്‍സ് പഠിക്കേണ്ടല്ലോ, ഇന്ത്യ കളിക്കുന്നത് ഒരേ വേദിയില്‍ മാത്രം അതിന്റെ ആനുകൂല്യം തീര്‍ച്ചയായും ഉണ്ട്: ദക്ഷിണാഫ്രിക്കന്‍ താരം
ഒരേ ഹോട്ടലില്‍ താമസിച്ച് ഒരേ വേദിയില്‍ മാത്രം കളിക്കാമെന്നത് തീര്‍ച്ചയായും നേട്ടമാണ്. അത് ...

Sachin Baby: അര്‍ഹതപ്പെട്ട സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ ...

Sachin Baby: അര്‍ഹതപ്പെട്ട സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ സച്ചിന്‍ വീണു !
235 പന്തില്‍ പത്ത് ഫോറുകളുടെ അകമ്പടിയോടെയാണ് സച്ചിന്‍ ബേബി 98 റണ്‍സെടുത്തത്