ഇത്ര പെട്ടന്ന് ഇന്ത്യൻ ജഴ്സി അണിയാൻ സാധിച്ചതിൽ സന്തോഷവും നന്ദിയും: ബേസിൽ തമ്പി

ചൊവ്വ, 5 ഡിസം‌ബര്‍ 2017 (08:45 IST)

ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി-20 മത്സരത്തിനുള്ള ടീമിൽ ഇടം പിടിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് മലയാളി താരം ബേസിൽ തമ്പി. എല്ലാ ക്രിക്കറ്റ് താരങ്ങളുടെയും ആഗ്രഹമാണ് ഇന്ത്യന്‍ ജഴ്‌സിയണിയുകയെന്നതെന്നും അതിന് വേണ്ടി ദൈവം തന്നെ ഇത്ര പെട്ടെന്ന് അനുഗ്രഹിച്ചതില്‍ സന്തോഷമുണ്ടെന്നും ബേസിൽ അറിയിച്ചു. 
 
തനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയ കേരള ക്രിക്കറ്റ് അസോസിയേഷനും കുടുംബാംഗങ്ങള്‍ക്കും പരിശീലകര്‍ക്കും സുഹൃത്തുകള്‍ക്കും നന്ദിയറിയിക്കുന്നുവെന്നും ബേസിൽ പറഞ്ഞു. 
 
വിരാട് കോഹ്‌ലിക്ക് ​വിശ്രമം അനുവദിച്ചതിനെ തുടർന്ന് ഉപനായകൻ രോഹിത് ശർമയാണ് ഇന്ത്യൻ ടീമിന്റെ നായകൻ. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ ബേസില്‍ തമ്പി രഞ്ജി ട്രോഫിയില്‍ കാഴ്ച്ചവെക്കുന്ന ഓള്‍റൗണ്ട് മികവിലൂടെയാണ് ടീമിലെത്തിയത്. 
 
നേരത്തെ ഏകദിന ടീമില്‍ ബേസില്‍ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അവസരം ലഭിച്ചില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

കാത്തിരുന്ന നിമിഷം; ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​നു​ള്ള ടീ​മി​ൽ മ​ല​യാ​ളി താ​രം ...

news

അത് നീചമായ ഇടപെടല്‍; കോഹ്‌ലി ട്രിപ്പിള്‍ അടിക്കാതിരുന്നതിന് കാരണം ഇതോ ? - വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരം

2010ലും സമാനമായ അനുഭവം ഉണ്ടായിരുന്നു. ഇന്ത്യക്ക് ജയിക്കാന്‍ ഒരു റണ്‍സ് മാത്രമായിരുന്നു ...

news

സച്ചിന്‍ സ്വാധീനിച്ചിട്ടില്ല ?; കോഹ്‌ലിയുടെ ബാറ്റിംഗ് മികവിന് പിന്നില്‍ ഈ സഹതാരമാണ്

റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും പുതിയത് സൃഷ്‌ടിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ...

news

അവന് ഇതെല്ലാം വെറും തമാശയാണ്; കോഹ്‌ലിയുടെ ഇരട്ട സെഞ്ചുറിയെ പുകഴ്ത്തി മുന്‍ താരം

ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിങ് റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ് ഇന്ത്യന്‍ ...

Widgets Magazine