ഫെയ്സ്ബുക്ക് ഇന്ത്യയുടെ തലപ്പത്ത് ഇനി മലയാളി

Sumeesh| Last Updated: ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (12:37 IST)
ഫെയ്സ്‌ബുക്ക് ഇന്ത്യടെ തലവനായി എറണകുളം സ്വദേശി അജിത് മോഹൻ നിയമിക്കപ്പെട്ടു. നിലവിൽ സ്റ്റാർ ഗ്രൂപിന്റെ ഹോട്ട്സ്റ്റാറിന്റെ സി ഇ ഒയാണ് അജിത്ത്. വെയ്സ്‌ബുക്ക് വൈസ് പ്രസിഡന്റ്, ഇന്ത്യ ഓപറേഷണൽ മാനേജിങ് ഡയറക്റ്റർ എന്നീ ചുമതലകളാണ് ഫെയ്സ്ബുക്കിൽ അജിത് ഏറ്റെടുത്തിരിക്കുന്നന്നത്.

ആഗോള കൺസൾട്ടൻസി സ്ഥാപനമായ മെക്കൻസിയിൽ പ്രവർത്തിച്ചതിനു ശേഷമാണ് അജിത് മോഹൻ ഹോട്ട്സ്റ്റാറിന്റെ സി ഇ ഒ സ്ഥാനത്തേക്കെത്തുന്നത്. അമേരിക്കയിലെ ജോൺ ഹോപ്‌കിങ്സൺ യൂണിവേഴ്സിറ്റി. വാർട്ടൻ സ്കൂൾ ഓഫ് ബിസിനസ്, സിംഗപ്പൂർ നൻ‌യാങ് ടെക്നോളി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യസം പൂർത്തിയാക്കിയ ശേഷമാണ് അജിത്ത് കമ്പനികളുടെ അമരത്തേക്ക് എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :