സുൻജ്വാൻ ഭീകരാക്രമണം: ഇന്ത്യ മിന്നലാക്രമണത്തിന് ഒരുങ്ങുമോ ? - വിരട്ടലുമായി പാകിസ്ഥാന്‍ രംഗത്ത്

ഇസ്ലാമാബാദ്, തിങ്കള്‍, 12 ഫെബ്രുവരി 2018 (15:44 IST)

 Sunjuwan Attack , Sunjuwan , terrorist attack , pakistan , india , ജമ്മു കശ്മീര്‍ , മിന്നലാക്രമണം , പാക് വിദേശകാര്യ മന്ത്രാലയം , ഭീകരാക്രമണം , കാശ്മീര്‍

ആറു പേരുടെ മരണത്തിനിടയാക്കിയ ജമ്മു കശ്മീരിലെ സുൻജ്വാൻ കരസേന ക്യാമ്പിലെ ഭീകരാക്രമണത്തിന് പകരമായി ഇന്ത്യ മിന്നലാക്രമണം നടത്തിയാല്‍ തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍.

ഇന്ത്യ മിന്നലാക്രമണം നടത്തിയാല്‍ പാകിസ്ഥാന്‍ തിരിച്ചടി നല്‍കിയിരിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ആക്രമണത്തിന് പിന്നിൽ ആരെന്ന കാര്യത്തില്‍ ഇന്ത്യ അന്വേഷണം പോലും നടത്തിയിട്ടില്ല. പാകിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്ന നിഗമനത്തില്‍ പ്രാഥമിക അന്വേഷണം പോലുമില്ലാതെ ഇന്ത്യ എത്തിച്ചേരുകയായിരുന്നു. അടിസ്ഥാനമില്ലാത്ത കഥകൾ ഉണ്ടാക്കി പാകിസ്ഥാനെ കുറ്റപ്പെടുത്തുന്ന രീതി ഇന്ത്യ നിരന്തരം തുടർന്നു വരികയാണെന്നും പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

കാശ്മീരിൽ ഇന്ത്യ നടത്തുന്ന ക്രൂരമായ അതിക്രമങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് പാകിസ്ഥാനെതിരെ ആരോപണം ഉന്നയിക്കുന്നത്. കാശ്മീരിലെ അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇന്ത്യയോട് ആവശ്യപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വിവാദങ്ങള്‍ക്ക് താല്‍ക്കാലിക ശമനം; എന്‍സി അസ്താന വിജിലന്‍സ് ഡയറക്ടര്‍ - ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവച്ചു

സംസ്ഥാന വിജിലൻസ് ഡയറക്ടറായി എൻസി അസ്താനയെ സർ‌ക്കാർ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവിൽ ...

news

ബലാത്സംഗം ചെറുത്ത 13കാരിയെ ചുട്ടു കൊല്ലാന്‍ ശ്രമം; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

ബലാത്സംഗം ചെറുത്ത 13കാരിയെ ചുട്ടു കൊല്ലാന്‍ ശ്രമം. ശരീരമാസകലം പൊള്ളലേറ്റ പെണ്‍കുട്ടിയെ ...

news

നടി സുജാ കാർത്തിക പീഡന ദൃശ്യങ്ങൾ കണ്ടു? - ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

നടി ആക്രമിക്കപ്പെട്ട സംഭവം വഴിത്തിരിവിലേക്ക്. കേസുമായി ബന്ധപ്പെട്ട് നിരവധി ...

news

ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണം; മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ കർശന നിർദേശം

മന്ത്രിമാർ ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി ...

Widgets Magazine