ഇനി പാകിസ്ഥാന് കടുത്ത മറുപടി നല്‍കും: നിര്‍മല സീതാരാമന്‍

ശ്രീനഗര്‍, തിങ്കള്‍, 12 ഫെബ്രുവരി 2018 (22:26 IST)

Pakistan, Defence Minister, Nirmala Sitharaman, Jammu, attack, പാകിസ്ഥാന്‍, പ്രതിരോധമന്ത്രി, നിര്‍മല സീതാരാമന്‍, ജമ്മു, ഇന്ത്യ

ആക്രമണങ്ങള്‍ക്ക് പാകിസ്ഥാന് ഇനി കടുത്ത മറുപടി നല്‍കുമെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. സുര്‍ജ്വാന്‍ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന സൂചനകളും പ്രതിരോധമന്ത്രി നല്‍കി.
 
ഓരോ തവണ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോഴും അതിന് പിന്നില്‍ പാകിസ്ഥാനാണെന്ന് തെളിയിക്കേണ്ടിവരുന്നു. ഇനി ശക്തമായ മറുപടിയുണ്ടാകും - നിര്‍മല വ്യക്തമാക്കി.
 
ആക്രമണങ്ങള്‍ കഴിയുമ്പോള്‍ അതിന് പിന്നില്‍ പാകിസ്ഥാനാണെന്നതിന്‍റെ തെളിവ് അവര്‍ക്കുതന്നെ കൈമാറുന്നത് പതിവായിരിക്കുകയാണ്. വീണ്ടും വീണ്ടും ഇത് സംഭവിക്കുന്നു. ഇനി കടുത്ത മറുപടി പാകിസ്ഥാന് നല്‍കും. ഇതുവരെ കൈമാറിയ തെളിവുകള്‍ക്കുമേല്‍ പാകിസ്ഥാന്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. 
 
പാകിസ്ഥാന്‍ നടപടികള്‍ കൈക്കൊള്ളുന്നില്ലെന്ന് മാത്രമല്ല കശ്മീരില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് അവര്‍ ഭീകരത വ്യാപിപ്പിക്കുകയാണ്. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഭീകരരെ സഹായിക്കുന്നതിനുവേണ്ടിയാണെന്നും നിര്‍മല സീതാരാമന്‍ ആരോപിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വാലന്‍റൈന്‍സ് ഡേയില്‍ പ്രതിഷേധവും അക്രമവും അനുവദിക്കില്ല: പ്രവീണ്‍ തൊഗാഡിയ

വാലന്‍റൈന്‍സ് ഡേയില്‍ ഒരു തരത്തിലുള്ള പ്രതിഷേധവും അക്രമവും നടത്താന്‍ ആരെയും ...

news

അങ്കമാലിയില്‍ കൂട്ടക്കൊലപാതകം: ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്നു - കൊല നടത്തിയ അനുജന്‍ പിടിയില്‍

അങ്കമാലി മുക്കന്നൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി. മു​ക്ക​ന്നൂ​ർ ...

news

ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചു; ചുമതലകള്‍ കൈമാറി

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ ...

Widgets Magazine