രഞ്ജി ട്രോഫിയിൽ വിദർഭയ്ക്ക് കന്നി കിരീടം; ഡല്‍ഹിയെ തകര്‍ത്തത് ഒമ്പത് വിക്കറ്റിന്, ചരിത്രമെഴുതി ഗുർബാനി

ഇൻഡോര്‍, തിങ്കള്‍, 1 ജനുവരി 2018 (17:25 IST)

ranji trophy,	cricket,	vidarbha,	delhi,	final,	രഞ്ജി ട്രോഫി,	ക്രിക്കറ്റ്,	വിദര്‍ഭ, ദില്ലി,	ഗൗതം ഗംഭീര്‍,	ഫൈനല്‍

രഞ്ജി ട്രോഫി കിരീടം വിദർഭയ്ക്ക്. കരുത്തരായ ഡൽഹിയെ ഒൻപതു വിക്കറ്റിനു തോൽപ്പിച്ചാണ് തങ്ങളുടെ കന്നികിരീടത്തില്‍ വിദർഭ മുത്തമിട്ടത്. ഒരു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് തങ്ങളുടെ വിജയലക്ഷ്യമായിരുന്ന 29 റൺസ് വിദർഭ മറികടന്നത്. സ്കോർ വിദർഭ: 547, 32/1, ഡൽഹി: 295, 280.     
 
രണ്ടാമിന്നിങ്സിൽ ഡൽഹിയെ 280 റൺസിനാണ് വിദർഭയുടെ ബോളർമാർ കെട്ടുകെട്ടിച്ചത്. രണ്ട് ഇന്നിങ്ങ്സുകളില്‍നിന്നുമായി എട്ടു വിക്കറ്റുകൾ വീഴ്ത്തിയ രജനീഷ് ഗുർബാനിയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കന്നി സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അക്ഷയ് വഡേക്കറുമാണ്(133) വിദർഭയുടെ വിജയശില്പികള്‍.
 
ഹാട്രിക്ക് നേടിയ രജനീഷ് ഗുർബാനിയുടെ ബോളിങ് മികവിലായിരുന്നു ഡൽഹിയെ ഒന്നാം ഇന്നിങ്സിൽ 295 റൺസിന് പുറത്താക്കാന്‍  വിദര്‍ഭയ്ക്ക് കഴിഞ്ഞത്. 1972–73 തമിഴ്നാടിന്റെ കല്യാണസുന്ദരത്തിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമാകാനും ഗുർബാനിക്ക് കഴിഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ടെസ്റ്റ് റാങ്കിംഗ്: ഒന്നാം സ്ഥാനത്ത് കോഹ്‌ലിപ്പട തന്നെ, ബാറ്റ്‌സ്മാന്മാരില്‍ സ്റ്റീവ് സ്മിത്ത് ഒന്നാമത്

ഐസിസി ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ കോഹ്‌ലിപ്പട. 2017ലെ അവസാന ...

news

ഒരേ നിറത്തിലുള്ള വസ്ത്രത്തില്‍ യുവരാജും സാഗരികയും; യുവിയുടെ ഭാര്യ നല്‍കിയ മറുപടിയില്‍ അമ്പരന്ന് ആരാധകര്‍ !

രണ്ട് ദിവസം മുമ്പായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയുടേയും ബോളിവുഡ് താരം അനുഷ്‌ക ...

news

ദക്ഷിണാഫ്രിക്കയില്‍ വന്നത് കളി ജയിക്കാനാണ്, അല്ലാതെ വ്യക്തിപരമായ നേട്ടത്തിനല്ല; ആഞ്ഞടിച്ച് കോഹ്ലി

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കാനിരിക്കുകയാണ്. ഈ പര്യടനത്തില്‍ താനൊരു ...

news

ആഷസില്‍ ഇംഗ്ലണ്ടിന്റെ ജയം തടഞ്ഞ് സ്റ്റീവ് സ്മിത്ത്... 23ാം ടെസ്റ്റ് സെഞ്ചുറി; നാലാം ടെസ്റ്റ് സമനിലയില്‍

ആഷസ് പരമ്പരയിലെ ഒര്‍ ടെസ്റ്റെങ്കിലും ജയിച്ച് മാനം രക്ഷിക്കാമെന്ന ഇംഗ്ലണ്ടുകാരുടെ ...

Widgets Magazine