ആഷസില്‍ ഇംഗ്ലണ്ടിന്റെ ജയം തടഞ്ഞ് സ്റ്റീവ് സ്മിത്ത്... 23ാം ടെസ്റ്റ് സെഞ്ചുറി; നാലാം ടെസ്റ്റ് സമനിലയില്‍

ആഷസില്‍ ഇംഗ്ലണ്ടിന്റെ ജയ പ്രതീക്ഷകള്‍ തല്ലിക്കൊഴിച്ച് വീണ്ടും സ്മിത്ത്

ashes,	cricket,	australia,	england,	test,	steve smith,	series,	ആഷസ്, ക്രിക്കറ്റ്,	ഓസ്ട്രേലിയ,	ഇംഗ്ലണ്ട്,	സ്റ്റീവ് സ്മിത്ത്,	ടെസ്റ്റ്,	പരമ്പര
മെല്‍ബണ്‍| സജിത്ത്| Last Modified ശനി, 30 ഡിസം‌ബര്‍ 2017 (15:38 IST)
ആഷസ് പരമ്പരയിലെ ഒര്‍ ടെസ്റ്റെങ്കിലും ജയിച്ച് മാനം രക്ഷിക്കാമെന്ന ഇംഗ്ലണ്ടുകാരുടെ മോഹങ്ങള്‍ തല്ലിയുടച്ച് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്. ബോക്സിംഗ് ഡേ ടെസ്റ്റില്‍ സ്മിത്തിന്റെ അപരാജിത സെഞ്ചുറിയുടെ മികവിലാണ് സമനില പിടിച്ചെടുത്തത്. 102 റണ്‍സുമായി സ്മിത്ത് പുറത്താകാതെ നിന്നു. ഡേവിഡ് വാര്‍ണര്‍ 82 റണ്‍സെടുത്ത് പുറത്തായി. സ്കോര്‍ ഓസ്ട്രേലിയ 327, 263/4, ഇംഗ്ലണ്ട് 491.

കരിയറിലെ 23ാം ടെസ്റ്റ് സെഞ്ച്വറി കുറിച്ചാണ് സ്മിത്ത് ഒരിക്കല്‍ക്കൂടി വീരനായകനായത്. ഈ പരമ്പരയില്‍ താരത്തിന്റെ മൂന്നാം സെഞ്ച്വറി നേട്ടം കൂടിയാണിത്. ഒന്നാമിന്നിങ്‌സില്‍ 164 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഓസീസ് രണ്ടാമിന്നിങ്‌സ് നാലു വിക്കറ്റിന് 263 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതോടെയാണ് ഇരു ടീമുകളുടേയും നായകന്മാര്‍ സമനില സമ്മതിച്ചു പിരിഞ്ഞത്.

രണ്ടു വിക്കറ്റിന് 103 റണ്‍സെന്ന നിലയിലാണ് ഓസീസ് അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. എന്നാല്‍ തുടക്കത്തില്‍ തന്നെ അവര്‍ക്ക് വാര്‍ണറുടെയും മാര്‍ഷിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ച്ചയായി രണ്ടാമിന്നിങ്‌സിലും സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന വാര്‍ണറെ പുറത്താക്കി ക്യാപറ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിനു നിര്‍ണായക ബ്രേക് ത്രൂ നല്‍കിയത്.

ഓസീസ് ടീം സ്‌കോര്‍ ബോര്‍ഡിലേക്ക് ആറു റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെയാണ് മാര്‍ഷിനെ ബ്രോഡ് പുറത്താക്കിയത്. അതോടെ ഇംഗ്ലണ്ട് ജയം സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ വന്‍മതില്‍ തീര്‍ത്ത് സ്മിത്ത് ക്രീസില്‍ നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ടിന് തങ്ങളുടെ ജയ പ്രതീക്ഷകള്‍ മങ്ങുകയായിരുന്നു. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 3-0ന് മുന്നിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :