ദക്ഷിണാഫ്രിക്കയില്‍ വന്നത് കളി ജയിക്കാനാണ്, അല്ലാതെ വ്യക്തിപരമായ നേട്ടത്തിനല്ല; ആഞ്ഞടിച്ച് കോഹ്ലി

ഞായര്‍, 31 ഡിസം‌ബര്‍ 2017 (12:02 IST)

Widgets Magazine

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കാനിരിക്കുകയാണ്. ഈ പര്യടനത്തില്‍ താനൊരു യഥാര്‍ത്ഥ ക്യാപ്റ്റനാണെന്ന് തെളിയിക്കാന്‍ വിരാട് കോഹ്ലിയ്ക്ക് കഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നടന്ന പരമ്പരകളില്‍ ജയങ്ങള്‍ സ്വന്തമാക്കിയപോലെതന്നെ വിദേശ പര്യടനങ്ങളും ജയിക്കണമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. 
 
അതേസമയം, നിലവിലെ ഫോം തുടര്‍ന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കോഹ്ലി പല റെക്കോര്‍ഡുകളും തകര്‍ക്കുമെന്നും ആരാധകര്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍, ഇതൊന്നുമല്ല കോഹ്ലിയെ ഇപ്പോള്‍ ചൊടിപ്പിച്ചിരിക്കുന്നത്. പല റെക്കോര്‍ഡുകളും സ്വന്തമാക്കി സച്ചിനെ പിന്നിലാക്കുമെന്ന ആരാധകരുടെ പുകഴ്ത്തലാണ് താരത്തിന്റെ അമര്‍ഷത്തിന് കാരണമായിരിക്കുന്നത്.
 
താന്‍ ഇവിടെ വന്നിരിക്കുന്നത് ടീമിനോടൊപ്പം കളി ജയിക്കാനാണ്. അല്ലാതെ വ്യക്തിപരമായ നേട്ടത്തിനല്ലെന്നും കോഹ്ലി പറഞ്ഞു. ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍താരം താരം എബി ഡിവില്ലിയേഴ്‌സും താനും മാത്രമുള്ള മത്സരമല്ല ഇത്. അദ്ദേഹം തന്റെ അടുത്ത സുഹൃത്താണ്. കളിക്കളത്തിലും കളിക്കു പുറത്തും തങ്ങള്‍ പരസ്പ്പരം ബഹുമാനിക്കുന്നുണെന്നും കോഹ്ലി വ്യക്തമാക്കി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ആഷസില്‍ ഇംഗ്ലണ്ടിന്റെ ജയം തടഞ്ഞ് സ്റ്റീവ് സ്മിത്ത്... 23ാം ടെസ്റ്റ് സെഞ്ചുറി; നാലാം ടെസ്റ്റ് സമനിലയില്‍

ആഷസ് പരമ്പരയിലെ ഒര്‍ ടെസ്റ്റെങ്കിലും ജയിച്ച് മാനം രക്ഷിക്കാമെന്ന ഇംഗ്ലണ്ടുകാരുടെ ...

news

അത്യപൂര്‍വ്വ റെക്കോര്‍ഡിനുടമയായി റിഷഭ് പന്ത്; തകര്‍ന്നത് 23വര്‍ഷം പഴക്കമുള്ള സച്ചിന്റെ റെക്കോര്‍ഡ്

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി യുവതാരം റിഷഭ് പന്ത്. രഞ്ജി ...

news

ഐപിഎല്‍ 2018: കോഹ്ലിയെ ഒഴിവാക്കുകയാണെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ! കാരണം ഇതോ ?

ഐപിഎല്ലിന്റെ പതിനൊന്നാം സീസണ്‍ ആരംഭിക്കാന്‍ ഇനിയുള്ളത് കുറച്ചു മാസങ്ങള്‍ മാത്രം. സീസണ്‍ ...

news

കളിമണ്‍ കോര്‍ട്ടിലെ രാജാവാണ് എന്റെ ഇഷ്ട ടെന്നീസ് താരം; വെളിപ്പെടുത്തലുമായി എംഎസ് ധോണി

മറ്റുകായിക ഇനങ്ങളോട് ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള പ്രിയം കായികലോകത്തെ പ്രധാന ...

Widgets Magazine