ഒരേ നിറത്തിലുള്ള വസ്ത്രത്തില്‍ യുവരാജും സാഗരികയും; യുവിയുടെ ഭാര്യ നല്‍കിയ മറുപടിയില്‍ അമ്പരന്ന് ആരാധകര്‍ !

മുംബൈ, ഞായര്‍, 31 ഡിസം‌ബര്‍ 2017 (16:39 IST)

രണ്ട് ദിവസം മുമ്പായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയുടേയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുടേയും വിവാഹ റിസപ്ഷന്‍ നടന്നത്. - കായിക ലോകത്തു നിന്നുള്ള നിരവധി താരങ്ങളാണ് ചടങ്ങിനെത്തിയിരുന്നത്. വിരുന്നിനിടെ ഇന്ത്യന്‍ താരം യുവരാജ് സിങ്ങും മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്റെ ഭാര്യ സാഗരികയും ഒരുമിച്ചുള്ള ചിത്രം വൈറലായി മാറി. 
 
ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചായിരുന്നു റിസപ്ഷനെത്തിയത്. ഇതിന് പിന്നാലെയാണ് യുവിയോടൊപ്പമുള്ള ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. യുവരാജിന്റെ ഭാര്യ ഹസല്‍ കീച്ചിനെ മെന്‍ഷന്‍ ചെയ്ത് ഇരട്ടകളെ പോലെ എന്നു പറഞ്ഞായിരുന്നു സാഗരിക ആ ചിത്രം പോസ്റ്റ് ചെയ്തത്. 
 
സാഗരികയുടെ ചിത്രത്തിന് മറുപടിയുമായി ഹസല്‍ ഉടന്‍ രംഗത്തെത്തുകയും ചെയ്തു. സഹീര്‍ ഖാന്‍ അണിഞ്ഞതുപോലെയുള്ള ഡ്രസ് തനിക്കും ഉണ്ടായിരുന്നെങ്കില്‍ ബാലന്‍സ് ചെയ്യാമായിരുന്നു എന്നായിരുന്നു ഹസലിന്റെ കമന്റ്. ചിത്രവും ഹസലിന്റെ കമന്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ദക്ഷിണാഫ്രിക്കയില്‍ വന്നത് കളി ജയിക്കാനാണ്, അല്ലാതെ വ്യക്തിപരമായ നേട്ടത്തിനല്ല; ആഞ്ഞടിച്ച് കോഹ്ലി

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കാനിരിക്കുകയാണ്. ഈ പര്യടനത്തില്‍ താനൊരു ...

news

ആഷസില്‍ ഇംഗ്ലണ്ടിന്റെ ജയം തടഞ്ഞ് സ്റ്റീവ് സ്മിത്ത്... 23ാം ടെസ്റ്റ് സെഞ്ചുറി; നാലാം ടെസ്റ്റ് സമനിലയില്‍

ആഷസ് പരമ്പരയിലെ ഒര്‍ ടെസ്റ്റെങ്കിലും ജയിച്ച് മാനം രക്ഷിക്കാമെന്ന ഇംഗ്ലണ്ടുകാരുടെ ...

news

അത്യപൂര്‍വ്വ റെക്കോര്‍ഡിനുടമയായി റിഷഭ് പന്ത്; തകര്‍ന്നത് 23വര്‍ഷം പഴക്കമുള്ള സച്ചിന്റെ റെക്കോര്‍ഡ്

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി യുവതാരം റിഷഭ് പന്ത്. രഞ്ജി ...

news

ഐപിഎല്‍ 2018: കോഹ്ലിയെ ഒഴിവാക്കുകയാണെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ! കാരണം ഇതോ ?

ഐപിഎല്ലിന്റെ പതിനൊന്നാം സീസണ്‍ ആരംഭിക്കാന്‍ ഇനിയുള്ളത് കുറച്ചു മാസങ്ങള്‍ മാത്രം. സീസണ്‍ ...

Widgets Magazine