അകക്കണ്ണ് കരുത്താക്കി ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീം

ഞായര്‍, 21 ജനുവരി 2018 (12:39 IST)

അകക്കാഴ്ച കരുത്താക്കി ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീം. അന്ധരുടെ ക്രിക്കറ്റ് കളിയിൽ പാക്കിസ്ഥാനെ രണ്ടു വിക്കറ്റിനു തോൽപിച്ച് ലോകകപ്പ് ക്രിക്കറ്റ് കിരീടം നിലനിർത്തി. ആദ്യബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 40 ഓവർ മൽസരത്തിൽ എട്ടു വിക്കറ്റിനു 307 റൺസ് നേടി.
 
തൊട്ടുപിന്നാലെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മുന്നിൽ പാകിസ്ഥാൻ ഉയർത്തിയ 307 റൺസ് മറികടക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്. 67 പന്തുകളി‍ൽ 93 റൺസെടുത്ത സുനിൽ രമേഷാണ് ഇന്ത്യൻ വിജയത്തിനു ചുക്കാൻപിടിച്ചത്. 62 റൺസുമായി ക്യാപ്റ്റൻ അജയ് റെഡ്ഡിയും ഉജ്വല പിന്തുണ നൽകി.  
 
സെമിയിൽ ബംഗ്ലദേശിനെ ഏഴു വിക്കറ്റിനു തോൽപിച്ച ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെയും ഇതേ മാർജിനിൽ വീഴ്ത്തിയിരുന്നു. ദക്ഷിണാഫ്രിക്കയിൽ നടന്ന 2014ലെ ചാംപ്യൻഷിപ്പിലും പാക്കിസ്ഥാനെ കീഴടക്കിയായിരുന്നു ഇന്ത്യൻ കിരീടനേട്ടം.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഒ​രു ഓ​വ​റി​ൽ 37 റ​ൺ​സ് !; മാ​സ്മ​രിക പ്ര​ക​ടനവുമായി ജെ​പി ഡു​മി​നി - അമ്പരന്ന് ക്രിക്കറ്റ് ലോകം

ക്രിക്കറ്റ് ചരിത്രത്തിലെ പുതിയൊരു റെക്കോര്‍ഡിനുടമയായി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ജെ​പി ...

news

ദക്ഷിണാഫ്രിക്കയിലെ ടീം ഇന്ത്യയുടെ പരാജയം; ക്രിക്കറ്റ് ലോകം കാത്തിരുന്ന പ്രതികരണവുമായി ധോണി രംഗത്ത്

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ മോശം ഫോം തുടരുന്ന വിരാട് കോഹ്‌ലിക്കും സംഘത്തിനുമെതിരെ ...

news

ആരാധകരെ ഞെട്ടിച്ച് ചെന്നൈ ടീം; തിരിച്ചുവരുന്നത് ധോണിയുടെ അടുപ്പക്കാരന്‍

ടീമിന്റെ നല്ല കാലത്ത് ഒപ്പമുണ്ടായിരുന്ന ഒഫീഷ്യലുകളെ തിരിച്ചു വിളിക്കാനാണ് ചെന്നൈ ...

news

‘ഒരു അത്ഭുതവുമില്ല, നീ അത് അര്‍ഹിക്കുന്നു’; കോഹ്‌ലിക്ക് ക്രിക്കറ്റ് ഇതിഹാസം നല്‍കിയ വാക്കുകള്‍ വൈറല്‍ !

കഴിഞ്ഞ വര്‍ഷത്തെ ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെയാണ് ഐസിസി ...

Widgets Magazine