ദക്ഷിണാഫ്രിക്കയിലെ ടീം ഇന്ത്യയുടെ പരാജയം; ക്രിക്കറ്റ് ലോകം കാത്തിരുന്ന പ്രതികരണവുമായി ധോണി രംഗത്ത്

ന്യൂഡല്‍ഹി, വെള്ളി, 19 ജനുവരി 2018 (18:02 IST)

 MS Dhoni , India - South africa test matche , India - South africa test matche , Virat kohli , kohli , ദക്ഷിണാഫ്രിക്ക , വിരാട് കോഹ്‌ലി , ധോണി , ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ മോശം ഫോം തുടരുന്ന വിരാട് കോഹ്‌ലിക്കും സംഘത്തിനുമെതിരെ വിശമര്‍ശനങ്ങള്‍ ശക്തമായി തുടരവെ പ്രതികരണവുമായി മുന്‍ നായകനും കോഹ്‌ലിയുടെ അടുപ്പക്കാരനുമായ മഹേന്ദ്ര സിംഗ് ധോണി രംഗത്ത്.

ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ ധോണി എന്തു പറയുമെന്ന ആകാംക്ഷ നിലനില്‍ക്കെയാണ് നയം വ്യക്തമാക്കി മഹി രംഗത്തുവന്നത്. എന്നാല്‍, കോഹ്‌ലിയേയും ടീമിനെയും പിന്തുണയ്‌ക്കുന്ന തരത്തിലുള്ള പ്രസ്‌താവനയാണ് ധോണിയില്‍ നിന്നുമുണ്ടായത്.

“ നമ്മള്‍ ടീമിന്റെ തോല്‍‌വിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ നേട്ടങ്ങള്‍ കാണാതെ പോകരുത്. കഴിഞ്ഞ രണ്ട് ടെസ്‌റ്റുകളിലും നമുക്ക് വിജയ സാധ്യത ഉണ്ടായിരുന്നുവെന്ന കാര്യത്തില്‍ സംശമില്ല. എന്നാല്‍, 20 വിക്കറ്റുകള്‍ നേടാന്‍ നമുക്ക് സാധിച്ചുവെന്ന കാര്യം മറക്കരുത്. ഇന്ത്യയില്‍ ആണെങ്കിലും പുറത്താണെങ്കിലും 20 വിക്കറ്റുകള്‍ നേടുക എന്നത് വലിയ കാര്യമാണ്. ടെസ്‌റ്റ് വിജയിക്കണമെങ്കില്‍ ഇത്രയും വിക്കറ്റുകള്‍ നേടുക തന്നെ വേണം” - ധോണി വ്യക്തമാക്കി.

വിജസാധ്യത ഉണ്ടായിരുന്ന ഇന്ത്യന്‍ ടീമാണ് ദക്ഷിണാഫ്രിക്കയില്‍ തകര്‍ന്നടിഞ്ഞത്. കേപ് ടൗണ്‍ ടെസ്റ്റില്‍ 72 റണ്‍സിന് തോറ്റപ്പോള്‍ സെഞ്ചൂറിയനില്‍ 135 റണ്‍സിന് തോല്‍ക്കാനായിരുന്നു കോഹ്‌ലിയുടെയും സംഘത്തിന്റെയും വിധി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ആരാധകരെ ഞെട്ടിച്ച് ചെന്നൈ ടീം; തിരിച്ചുവരുന്നത് ധോണിയുടെ അടുപ്പക്കാരന്‍

ടീമിന്റെ നല്ല കാലത്ത് ഒപ്പമുണ്ടായിരുന്ന ഒഫീഷ്യലുകളെ തിരിച്ചു വിളിക്കാനാണ് ചെന്നൈ ...

news

‘ഒരു അത്ഭുതവുമില്ല, നീ അത് അര്‍ഹിക്കുന്നു’; കോഹ്‌ലിക്ക് ക്രിക്കറ്റ് ഇതിഹാസം നല്‍കിയ വാക്കുകള്‍ വൈറല്‍ !

കഴിഞ്ഞ വര്‍ഷത്തെ ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെയാണ് ഐസിസി ...

news

ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വിരാട് കൊഹ്‌ലിക്ക്

ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനുടമയായി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ...

news

ഈ തോല്‍‌വി സ്വയം വരുത്തിവച്ചത്; പരാജയത്തിന്റെ കാരണങ്ങള്‍ നിരത്തി കോഹ്‌ലി

തോല്‍‌വി സ്വയം വരുത്തിവച്ചതാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. ...

Widgets Magazine