ഒ​രു ഓ​വ​റി​ൽ 37 റ​ൺ​സ് !; മാ​സ്മ​രിക പ്ര​ക​ടനവുമായി ജെ​പി ഡു​മി​നി - അമ്പരന്ന് ക്രിക്കറ്റ് ലോകം

കേ​പ് ടൗ​ൺ, ശനി, 20 ജനുവരി 2018 (08:54 IST)

JP Duminy , South Africa , Cricket , ജെ​പി ഡു​മി​നി , റെക്കോര്‍ഡ് , ദ​ക്ഷി​ണാ​ഫ്രി​ക്ക , ക്രിക്കറ്റ്

ക്രിക്കറ്റ് ചരിത്രത്തിലെ പുതിയൊരു റെക്കോര്‍ഡിനുടമയായി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ജെ​പി ഡു​മി​നി. ഒ​രു ഓ​വ​റി​ൽ 37 റ​ൺ​സ് നേ​ടിയാണ് ഡു​മി​നി റി​ക്കാ​ർ​ഡ് ബു​ക്കി​ൽ ഇടം നേടിയത്. വ​ൺ ഡേ ​ക​പ്പ് മാ​ച്ചി​ൽ കേ​പ് കോ​ബ്രാ​യ്ക്കു വേ​ണ്ടി​യാ​യി​രു​ന്നു ഡു​മി​നി​യു​ടെ ഈ മാ​സ്മ​രിക പ്ര​ക​ട​നം.  
 
നൈ​റ്റ്സിന്റെ ലെ​ഗ് സ്പി​ന്നറായ എ​ഡ്ഡി ലീ​യെ​യാ​ണ് ഡു​മി​നി അ​ടി​ച്ചു​നിലം‌പരിശാക്കിയത്. അ​ഞ്ച് സി​ക്സ​റു​ക​ളും ഒ​രു ഫോ​റും ഒ​രു ഡ​ബി​ളു​മായിരുന്നു ആ ഓ​വ​റി​ൽ ലീ ​വ​ഴ​ങ്ങി​യ​ത്. ഒ​രു പ​ന്ത് നോ​ബോ​ൾ ആയതോടെ ഒ​രു റ​ണ്ണും ഒ​രു പ​ന്തും അ​ധി​ക​മാ​യി ല​ഭിക്കുകയും ചെയ്തു.
 
ലീ എറിഞ്ഞ ആ​ദ്യ​ത്തെ നാ​ലു പ​ന്തു​ക​ളും വേ​ലി​ക്കെ​ട്ടി​നു മു​ക​ളിലേക്കാണ് ഡു​മി​നി പ​റ​ത്തിയത്. അ​ഞ്ചാ​മ​ത്തെ പ​ന്തി​ൽ ര​ണ്ടു റണ്‍സ് നേടിയപ്പോള്‍ അ​വ​സാ​ന പ​ന്ത് വേ​ലി​ക്കെ​ട്ടി​നെ ചും​ബിച്ച ശേഷമാണ് പു​റ​ത്തേ​ക്കു​പോ​യ​ത്. ഈ ​പ​ന്ത് നോ​ബോ​ൾ ആ​യ​തോ​ടെയാണ് വീ​ണ്ടും അ​വ​സ​രം. അ​ധി​ക​മാ​യി ല​ഭി​ച്ച അ​വ​സ​രം ഡു​മി​നി സി​ക്സ​റി​ലൂ​ടെ ആ​ഘോ​ഷ​മാക്കുകയും ചെയ്തു.
 
മ​ത്സ​ര​ത്തി​ൽ എ​ട്ടു വി​ക്ക​റ്റിനാണ് കേ​പ് കോ​ബ്രാ​സ് നൈ​റ്റ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തിയത്. 37 പ​ന്തി​ൽ പുറത്താകാതെ 70 റ​ൺസാണ് ഡു​മി​നി നേടിയത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത നൈ​റ്റ്സ് നി​ശ്ചി​ത 50 ഓ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റി​ന് 239 റ​ൺസാണ് നേടിയത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കോ​പ് കോ​ബ്ര 37 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റു മാ​ത്രം ന​ഷ്ടത്തില്‍ വി​ജ​യം കൈപ്പിടിയിലൊതുക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ദക്ഷിണാഫ്രിക്കയിലെ ടീം ഇന്ത്യയുടെ പരാജയം; ക്രിക്കറ്റ് ലോകം കാത്തിരുന്ന പ്രതികരണവുമായി ധോണി രംഗത്ത്

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ മോശം ഫോം തുടരുന്ന വിരാട് കോഹ്‌ലിക്കും സംഘത്തിനുമെതിരെ ...

news

ആരാധകരെ ഞെട്ടിച്ച് ചെന്നൈ ടീം; തിരിച്ചുവരുന്നത് ധോണിയുടെ അടുപ്പക്കാരന്‍

ടീമിന്റെ നല്ല കാലത്ത് ഒപ്പമുണ്ടായിരുന്ന ഒഫീഷ്യലുകളെ തിരിച്ചു വിളിക്കാനാണ് ചെന്നൈ ...

news

‘ഒരു അത്ഭുതവുമില്ല, നീ അത് അര്‍ഹിക്കുന്നു’; കോഹ്‌ലിക്ക് ക്രിക്കറ്റ് ഇതിഹാസം നല്‍കിയ വാക്കുകള്‍ വൈറല്‍ !

കഴിഞ്ഞ വര്‍ഷത്തെ ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെയാണ് ഐസിസി ...

news

ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വിരാട് കൊഹ്‌ലിക്ക്

ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനുടമയായി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ...

Widgets Magazine