പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; നേരിടാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്ന് പ്രതിരോധ സഹമന്ത്രി

ന്യൂഡല്‍ഹി, ശനി, 20 ജനുവരി 2018 (08:30 IST)

ജമ്മുകശ്മീര്‍ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനെ നേരിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പാകിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനം നേരിടാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്ന് പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാമ്റേ അറിയിച്ചു. 
 
കഴിഞ്ഞ ദിവസം സുന്ദര്‍ബനി മേഖലയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച പാകിസ്ഥാന്‍, ഒരു പ്രകോപനമില്ലാതെ  നടത്തിയ വെടിവെപ്പില്‍ മലയാളി സൈനികന്‍ സാം ഏബ്രഹാം മരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. പാക് വെടിവെപ്പിന് സൈന്യം കനത്തതിരിച്ചടി നല്‍കുമെന്നും ഭാമ്‌റേ കൂട്ടിച്ചേര്‍ത്തു.
 
സാംബാ മേഖലയില്‍ പാകിസ്ഥാന്‍ അതിര്‍ത്തി സേനയായ റേഞ്ചേഴ്സ് നടത്തിയ കനത്ത ഷെല്‍ വര്‍ഷത്തില്‍ ബി.എസ്.എഫ്. ജവാന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചിരുന്നു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയും ഇവിടെ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിളും പെണ്‍കുട്ടിയും കൊല്ലപ്പെട്ടിരുന്നു.  
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കശ്മീരില്‍ പാക് വെടിവയ്പ്; മലയാളി ജവാന് വീരമൃത്യു

ജമ്മു കശ്മീരിലെ സുന്ദര്‍ബാനിലുണ്ടായ പാക്ക് വെടിവെപ്പില്‍ മലയാളി ജവാന് വീരമൃത്യു. ...

news

രാജ്യത്തെ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനേയോ തന്നെയോ പഴിക്കേണ്ട കാര്യമില്ല: നരേന്ദ്രമോദി

നോട്ടുകള്‍ നിരോധിച്ചതും ജിഎസ്ടിയും പ്രതീക്ഷിച്ച ഫലം കണ്ടിട്ടില്ലെന്ന കാര്യം പരോക്ഷമായി ...

Widgets Magazine